വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPL 2020: ഹസ്തദാനം വേണ്ട, പകരം നമസ്‌തേ? ആരാധകരെ തൊടരുത്! കൊറോണയെ നേരിടാന്‍ ബിസിസിഐ

മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുന്നത്

മുംബൈ: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പല രാജ്യങ്ങളിലേക്കും വ്യാപിക്കവെ ഐപിഎല്ലിനെയും ഇതു ബാധിക്കുമോയെന്നു ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിരുന്ന പല ടൂര്‍ണമെന്റുകളും മല്‍സരങ്ങളും കൊറോണ ഭീതിയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഐപിഎല്ലും അനിശ്ചിതത്വത്തിലായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

IPL will go on says BCCI president Sourav Ganguly | Oneindia Malayalam

സൗരാഷ്ട്രയുടെ ഹീറോയാവാന്‍ ജഡേജയില്ല, രഞ്ജി ഫൈനല്‍ കളിക്കില്ല... അനുമതി നല്‍കാതെ ദാദസൗരാഷ്ട്രയുടെ ഹീറോയാവാന്‍ ജഡേജയില്ല, രഞ്ജി ഫൈനല്‍ കളിക്കില്ല... അനുമതി നല്‍കാതെ ദാദ

എന്നാല്‍ ഐപിഎല്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലായി ഇതിനകം 30 പേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍കരുതലുകള്‍ സ്വീകരിച്ചു

കൊറോണ വൈറസിനെതിരേ എല്ലാ വിധ മുന്‍കരുതലുകളും തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും ഐപിഎല്ലിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ തടയാന്‍ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. അതിനെക്കുറിച്ച് ആശങ്ക വേണ്ട. ഐപിഎല്ലിനിടെ കഴിയുന്നതും കാണികളുമായോ, പുറമെ നിന്നുള്ളവരുമായോ ശാരീരിക സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് അപകടകാരിയായതിനാല്‍ തന്നെ ആരാധര്‍ക്കു ഹസ്തദാനം ചെയ്യുന്നതടക്കം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമസ്‌തേ പറയാം

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കൊറോണ വൈറസിനെതിരേ മുന്‍കരുതലായി താരങ്ങള്‍ തമ്മിലുള്ള ഹസ്തദാനം ഒഴിവാക്കിയിരുന്നു. പകരം മുഷ്ടി ചുരുട്ടി പരസ്പരം വിഷ് ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്.
ഐപിഎല്ലിനും കളിക്കാര്‍ തമ്മിലുള്ള ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കി പകരം ഇന്ത്യയുടെ തനതുശൈലിയായ നമസ്‌തേയിലൂടെ പരസ്പരം വിഷ് ചെയ്യുന്നതായിരിക്കും ഉചിതമെന്ന് പലരും നിര്‍ദേശിച്ചു കഴിഞ്ഞു.എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല.

പരിശോധന വൈകരുത്

താരങ്ങള്‍ക്കോ, മറ്റ് ഒഫീഷ്യലുകള്‍ക്കോ ചുമ, പനി, ശ്വാസതടസ്സം എന്നിവയുള്‍പ്പെടെ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട മെഡിക്കല്‍ അതോറിറ്റിയെ സമീപിച്ച് വിദഗ്ധ പരിശോധന നടത്തണമെന്ന് ബിസിസിഐ നിര്‍ദേശിച്ചു കഴിഞ്ഞു. മാത്രമല്ല, കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്നു വരുകയോ, പോവുകയോ ചെയ്യുന്നവര്‍ ഇക്കാര്യം ബോര്‍ഡിനെ അറിയിക്കാനും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

വിവിധ ചാപ്യന്‍ഷിപ്പുകളെ ബാധിച്ചു

കൊറോണ വൈറസ് ബാധ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല പ്രധാനപ്പെട്ട കായിക മല്‍സരങ്ങളെയും ബാധിച്ചിരുന്നു. ഇറ്റലിയിലെ സെരി എ ഫുട്‌ബോള്‍, റഗ്ബി മല്‍സരങ്ങള്‍ എന്നിവയെല്ലാം മാറ്റി വച്ചിരുന്നു. ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് ഈ വര്‍ഷം അവസാനത്തേക്കു നീട്ടി വച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.

സാധ്യത കൂടുതല്‍

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റായി ഐപിഎല്‍ മാറിക്കഴിഞ്ഞു. ഓരോ മല്‍സരത്തിലും തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാന്‍ പതിനായിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിലേക്കു ഒഴുകിയെത്താറുള്ളത്. അതുകൊണ്ടു തന്നെ കൊറോണ വൈറസ് ബാധയുള്ള ഏതെങ്കിലുമൊരാള്‍ കളി കാണാനെത്തിയാല്‍ അത് മറ്റുള്ളവരിലേക്കും വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മല്‍സരം കാണാനെത്തുന്നവരെ മാത്രമല്ല ചിലപ്പോള്‍ കളിക്കാര്‍ക്കു വരെ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.

Story first published: Friday, March 6, 2020, 11:14 [IST]
Other articles published on Mar 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X