Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത 10 വര്‍ഷം അവന്റേത്!! ഇന്ത്യയുടെ ഹീറോയാവും, നാലാമനും ഈ താരമെന്ന് ദാദ

ഇന്ത്യയുടെ നാലാമൻ പന്തെന്നു ഇവർ | Oneindia Malayalam

ദില്ലി: വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ നാലാമായി ആരെക ഇറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇതിനു ഉത്തരം ലഭിക്കുമെന്നായിരുന്നു ബിസിസിഐയുടെ പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. ഇതോടെ വരാനിരിക്കുന്ന ഐപിഎല്ലിലാണ് ബിസിസിഐ നോട്ടമിട്ടിരിക്കുന്നത്.
പല താരങ്ങളുടെയും പേര് നാലാം നമ്പര്‍ സ്ഥാനത്തേക്കു ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

അമ്പാട്ടി റായുഡുവാണ് ഇന്ത്യക്കു വേണ്ടി അവസാനമായി ഈ പൊസിഷനില്‍ ബാറ്റ് വീശിയത്. പക്ഷെ താരത്തിന് സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതിരുന്നതോടെയാണ് ഇന്ത്യക്കു പുതിയൊരാളെ തിരയേണ്ടിവന്നത്. ലോകകപ്പില്‍ ഇന്ത്യക്കു നാലാമനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉപദേശകനുമായ സൗരവ് ഗാംഗുലി.

റിഷഭ് പന്തിനാവും

റിഷഭ് പന്തിനാവും

ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ യുവതാരം റിഷഭ് പന്തിന് ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാരമാവാന്‍ കഴിയുമെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഡല്‍ഹി കോച്ചും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്.
കഴിഞ്ഞ ഐപിഎല്ലിലെ പന്തിന്റെ പ്രകടനം നോക്കൂ. ഏകദിനത്തില്‍ താരം ടീമിന് അകത്തും പുറത്തുമാണ്. ഇതിനു കാരണം ധോണിയുടെ സാന്നിധ്യമാണ്. ടീമിന് അകത്തും പുറത്തുമായി കഴിയേണ്ടിവരുന്നത് പന്തിന് തിരിച്ചടിയാണ്. പന്താണ് ഇന്ത്യയുടെ ഭാവിതാരം. അടുത്ത 10 വര്‍ഷം കൊണ്ട് പന്തില്‍ നിന്നും പല മികച്ച പ്രകടങ്ങളും കണാനാവും. ഇന്ത്യന്‍ ടീമിന് വലിയൊരു മുതല്‍ക്കൂട്ട് തന്നെയാണ് അദ്ദേഹമെന്നും ഗാംഗുലി വിശദമാക്കി.

ഇന്ത്യന്‍ ടീമിലെടുക്കും

ഇന്ത്യന്‍ ടീമിലെടുക്കും

ഇന്ത്യന്‍ ടീമിലേക്ക് നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി പന്തിനെയാണ് താനെടുക്കുകയെന്ന് പോണ്ടിങ് പറഞ്ഞു. സ്വന്തം പ്രതിഭ കൊണ്ട് ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് പന്ത്.
ഐപിഎല്ലില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ തങ്ങള്‍ ആവശ്യപ്പെടുന്നത്. കാരണം ഐപിഎല്ലില്‍ ഡല്‍ഹിക്കായി തിളങ്ങാന്‍ കഴിഞ്ഞാല്‍ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോണ്ടിങ് വ്യക്തമാക്കി.

ഐപിഎല്‍ തീരുമാനിക്കുമെന്ന് ഗാംഗുലി

ഐപിഎല്‍ തീരുമാനിക്കുമെന്ന് ഗാംഗുലി

പന്തിനെയാണ് താന്‍ നാലാം നമ്പര്‍ സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നതെങ്കിലും ഐപിഎല്ലായിരിക്കും അന്തിമമായി ഇക്കാര്യം തീരുമാനിക്കുകയെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. പലരെയും ഇന്ത്യ ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ചേതേശ്വര്‍ പുജാരയുടെ പേര് നേരത്തെ താന്‍ നിര്‍ദേശിച്ചിരുന്നു. താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ രാഹുല്‍ ദ്രാവിഡ് കളിച്ച റോളില്‍ കളിക്കാന്‍ പുജാരയ്ക്കു കഴിയും. എന്നാല്‍ ഐപിഎല്ലില്‍ അവസരം ലഭിക്കാത്തത് പുജാരയ്ക്കു തിരിച്ചടിയാണെന്നും ദാദ പറയുന്നു.

Story first published: Wednesday, March 20, 2019, 14:35 [IST]
Other articles published on Mar 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+