ബെംഗളുരു: ഐപിഎല്‍ പുതിയ സീസണ് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തങ്ങളുടെ പുതിയ ലോഗോ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഭാഗ്യമില്ലാത്ത ടീമെന്ന വിശേഷണമുള്ള ആര്‍സിബി ഭാഗ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് ലോഗോ പരിഷ്കരിച്ചതെന്ന് സംസാരമുണ്ട്. ഇതിനിടയില്‍ ലോഗോ മാറ്റത്തെ കണക്കിന് പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ചെയര്മാന് വിജയ് മല്യ.
അഭിനന്ദനങ്ങള്‍, ലോഗോ മാറ്റം കിരീടം നേടാന്‍ സഹായിക്കുമായിരിക്കുമെന്നാണ് മല്യയുടെ ട്വീറ്റ്. മറ്റൊരു ട്വീറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും മല്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അണ്ടര്‍ 19 സ്ക്വാഡില്‍നിന്നാണ് വിരാട് ആര്‍സിബിയിലെത്തുന്നത്. പിന്നീട് ഇന്ത്യയെ നയിച്ച താരം വിജയംവരിക്കുകയും ചെയ്തു. കോലിക്ക് ടീമില്‍ സ്വാതന്ത്ര്യം നല്‍കണം. ഐപിഎല്‍ ട്രോഫിക്കായി എല്ലാ ആര്‍സിബി ആരാധകരും കാത്തിരിക്കുകയാണെന്നും മല്യ വ്യക്തമാക്കി.
ദേശീയ റെക്കോര്‍ഡ് തകര്‍ത്തു, ഭാവനാ ജാട്ടിന് 20 കി.മീ. നടത്തത്തില്‍ ഒളിമ്പിക്സ് യോഗ്യത
ആര്‍സിബിയുടെ കളികള്ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുള്ള മല്യ ബാങ്കുകളില്‍ കോടിക്കണക്കിന് ബാധ്യത വരുത്തിവെച്ചശേഷം വിദേശത്തേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. ലോഗോ മാറ്റം കൂടാതെ പേരിലും മാറ്റം വരുത്താന്‍ ആര്‍സിബി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി ടീം മൂന്നുവര്‍ഷത്തേക്ക് കരാറിലെത്തിയിട്ടുണ്ട്. മൂന്നുതവണ ഫൈനലിലെത്തിയിട്ടും ആര്‍സിബിക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
ബുംറയ്ക്കെതിരേ വിമര്‍ശനം... അവരുടെ ലക്ഷ്യം ഒന്നു മാത്രം, തുറന്നടിച്ച് ഷമി
നേരത്തെ ആര്‍സിബിയുടെ ലോഗോയെ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ട്രോളിയിരുന്നു. സിംഹത്തിന്റെ മുഖമുള്ള ലോഗോ തന്റെ ബൗങിങ് ആക്ഷനെപ്പോലെയുണ്ടെന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന സ്മൈലിയോടൊപ്പം ബുംറ ട്വീറ്റ് ചെയ്തത്.