വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമനില, പിന്നെ സൂപ്പര്‍ ഓവര്‍; മറക്കില്ല ഐ.പി.എല്ലിലെ ഈ പോരാട്ടങ്ങള്‍

മറക്കുമോ ഐ.പി.എല്ലിലെ ഈ പോരാട്ടങ്ങള്‍ | Oneinda Malayalam

മുംബൈ: ഐ.പി.എല്ലിന്റെ 12ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കുട്ടിക്രിക്കറ്റ് കിരീടത്തിനായി ടീമുകളെല്ലാം അരയും തലയും മുറുക്കി തയ്യാറെടുത്ത് കഴിഞ്ഞു. ദേശീയ ടീമിലെ ഉറ്റ ചങ്ങാതിമാര്‍ പരസ്പരം വീറും വാശിയോടെ പോരടിക്കാന്‍ ഇറങ്ങുകയാണ്. ആരാധകരെ ക്രിക്കറ്റ് ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റിലെ മറക്കാനാവാത്ത അഞ്ച് സൂപ്പര്‍ ഓവറുകളിലൂടെ.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി; യുണൈറ്റഡിന് ബാഴ്‌സലോണ, ലിവര്‍പൂളിന് എളുപ്പംചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി; യുണൈറ്റഡിന് ബാഴ്‌സലോണ, ലിവര്‍പൂളിന് എളുപ്പം

ചെന്നൈയെ വീഴ്ത്തി പഞ്ചാബ്

ചെന്നൈയെ വീഴ്ത്തി പഞ്ചാബ്

2010 ഐ.പി.എല്‍ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം ആരും മറക്കാനിടിയില്ല. പാര്‍ഥിവ് പട്ടേലും മാത്യു ഹെയ്ഡനും ആഞ്ഞടിച്ചിട്ടും മത്സരം സമനിലയിലെത്തിച്ച പഞ്ചാബ് സൂപ്പര്‍ ഓവറില്‍ ചെന്നൈയെ വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് യുവരാജ് സിങിന്റെയും (43), ഇര്‍ഫാന്‍ പഠാന്റെയും (39) ബാറ്റിങ് കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്കുവേണ്ടി പാര്‍ഥിവ് (57) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഹെയ്ഡനും (33) തല്ലിത്തകര്‍ത്തു. എന്നാല്‍ അവസാന ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ചെന്നൈയ്ക്ക് അടിപതറിയപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മത്സരം സമനിലയിലായതോടെ ആവേശം സൂപ്പര്‍ ഓവറിലേക്ക്.


ആദ്യം ബാറ്റിങ് ചെന്നൈയ്ക്ക്. പന്തെറിയാന്‍ റൂസ്റ്റി തെറോണ്‍. മാത്യു ഹെയ്ഡന്റെ സിക്‌സറിന്റെ കരുത്തില്‍ ഒരോവറില്‍ ഒമ്പത് റണ്‍സ് ചെന്നൈ നേടി. 10 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ പഞ്ചാബ് നാല് പന്തില്‍ വിജയം സ്വന്തമാക്കി. മുത്തയ്യ മുരളീധരനെ ആദ്യ പന്തില്‍ ജയവര്‍ധന സിക്‌സര്‍ പായിച്ചപ്പോള്‍ നാലാം പന്തില്‍ ബൗണ്ടറി നേടിയ യുവരാജ് പഞ്ചാബിന് വിജയം സമ്മാനിച്ചു.

ബംഗളൂരിനെ പറപ്പിച്ച് ഹൈദരാബാദ്

ബംഗളൂരിനെ പറപ്പിച്ച് ഹൈദരാബാദ്

2013 ഐ.പി.എല്ലിലാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് റോയല്‍ ചലഞ്ചേഴ്‌സ് മത്സരം സൂപ്പര്‍ ഓവറിലേക്കെത്തിയത്. ആദ്യം ബാറ്റു ചെയ്ത ബംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിനും 20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബംഗളൂരുവിനുവേണ്ടി വിരാട് കോലിയും (46) മോയിസസ് ഹെന്റിക്വസും (44) തിളങ്ങിയപ്പോള്‍ ഹനുമ വിഹാരിയുടെ (44*) പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. മത്സരം സൂപ്പര്‍ ഓവറിലേക്ക്.

ആദ്യം ബാറ്റു ചെയ്യുന്നത് ഹൈദരാബാദ്. വിനയ് കുമാറിന് പന്തേല്‍പ്പിച്ച് കോഹ്‌ലി. രണ്ടു സിക്‌സടക്കം 17 റണ്‍സുമായി കാമറൂണ്‍ വൈറ്റും രണ്ട് റണ്‍സുമായി തിസാര പെരേരയും കളം നിറഞ്ഞതോടെ ബംഗളൂരുവിന് 20 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരുവിനുവേണ്ടി കോലിയും ഗെയ്‌ലും ക്രീസില്‍. ഹൈദരാബാദിനുവേണ്ടി പന്തെറിയാന്‍ സ്‌റ്റെയിന്‍. കൃത്യതയോടെ സ്‌റ്റെയിന്‍ പന്തെറിഞ്ഞതോടെ ബംഗളൂരുവിന് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് റണ്‍സിന്റെ ജയം ഹൈദരാബാദിന്.

രാജ്‌കോട്ടിലെ മുംബൈ - ഗുജറാത്ത് പോരാട്ടം

രാജ്‌കോട്ടിലെ മുംബൈ - ഗുജറാത്ത് പോരാട്ടം

2007 സീസണിലെ മുംബൈ - ഗുജറാത്ത് മത്സരവും സൂപ്പര്‍ ഓവറിലാണ് വിജയിയെ കണ്ടെത്തിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 153 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 20 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് വേണ്ടി കീറോണ്‍ പൊള്ളാര്‍ഡ് ഒരു സിക്‌സും ഫോറും അടിച്ചെടുത്തതോടെ സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ്. ഗുജറാത്തിനുവേണ്ടി ബ്രണ്ടന്‍ മക്കല്ലവും ആരോണ്‍ ഫിഞ്ചും ക്രീസില്‍. എന്നാല്‍ ജസ്പ്രീത് ബൂംറയുടെ തകര്‍പ്പന്‍ ബൗളിങിന് മുന്നില്‍ ഗുജറാത്ത് ആറ് റണ്‍സില്‍ ഒതുങ്ങി. മുംബൈയ്ക്ക് അഞ്ച് റണ്‍സ് ജയം.

കൊല്‍ക്കത്തയെ വീഴ്ത്തി രാജസ്ഥാന്‍

കൊല്‍ക്കത്തയെ വീഴ്ത്തി രാജസ്ഥാന്‍

ഐ.പി.എല്‍ 2019 സീസണിലായിരുന്നു ആവേശകരമായ ഈ മത്സരം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്കും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സൂപ്പര്‍ ഓവറില്‍ ക്രിസ് ഗെയ്‌ലിന്റെ മൂന്ന് ബൗണ്ടറികളുടെ കരുത്തില്‍ കൊല്‍ക്കത്ത 15 റണ്‍സ് അടിച്ചെടുത്തു. രാജസ്ഥാന് വേണ്ടി മറുപടിക്ക് ക്രീസിലെത്തിയത് യൂസഫ് പഠാന്‍ നാല് പന്തില്‍ ടീമിനെ വിജയത്തിലെത്തിച്ചു. അജന്ത മെന്‍ഡിന്റെ ആദ്യ പന്ത് അതിര്‍ത്തി കടത്തിയ ഗെയ്ല്‍ രണ്ടാം പന്തില്‍ രണ്ട് റണ്‍സ് നേടി. തൊട്ടടുത്ത പന്തും സിക്‌സര്‍ പായിച്ച യൂസഫ് അടുത്ത പന്തില്‍ ബൗണ്ടറി നേടി ടീമിനെ വിജയത്തിലെത്തിച്ചു.

കൊല്‍ക്കത്തയോട് ജയം ആവര്‍ത്തിച്ച് രാജസ്ഥാന്‍

കൊല്‍ക്കത്തയോട് ജയം ആവര്‍ത്തിച്ച് രാജസ്ഥാന്‍

2014 ഐ.പി.എല്ലിലും കൊല്‍ക്കത്ത - രാജസ്ഥാന്‍ സൂപ്പര്‍ ഓവര്‍ ആവര്‍ത്തിച്ചു. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ജയം രാജസ്ഥാനൊപ്പമായിരുന്നു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്കും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സൂപ്പര്‍ ഓവറില്‍ കൊല്‍ക്കത്ത ആദ്യം ബാറ്റുചെയ്തു. ജെയിംസ് ഫോക്‌നറുടെ നാലാം പന്തില്‍ മനീഷ് പാണ്ഡെ സിക്‌സര്‍ നേടിയതോടെ 11 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കൊല്‍ക്കത്തയ്ക്കായി. രാജസ്ഥാനുവേണ്ടി ഷെയ്ന്‍ വാട്‌സണും സ്റ്റീവ് സ്മിത്തും മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി പന്തെറിഞ്ഞു. മികച്ച രീതിയില്‍ പന്തെറിഞ്ഞ നരെയ്ന്‍ രാജസ്ഥാനെ 11 റണ്‍സില്‍ ഒതുക്കി. സൂപ്പര്‍ ഓവറും സമനില ആയതോടെ ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ജയം രാജസ്ഥാന്‍ നേടി.കൊല്‍ക്കത്ത 12 ബൗണ്ടറി നേടിയപ്പോള്‍ 17 ബൗണ്ടറിയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്

Story first published: Saturday, March 16, 2019, 9:57 [IST]
Other articles published on Mar 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X