ദുരന്തത്തിന് കാരണം പേര്? ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇനിയില്ല!! അടുത്ത സീസണില്‍ പുതിയ പേര്, ലോഗോ...

ദില്ലി: ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. കഴിഞ്ഞ 11 സീസണുകളിലും ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ദുരന്തം അവര്‍ തന്നെയായിരുന്നു. ഇതേ തുടര്‍ന്ന് അടിമുടി മാറ്റത്തോടെയാണ് ഡല്‍ഹി പുതിയ സീസണിന് തയ്യാറെടുക്കുന്നത്.
ഐപിഎല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും സെമി ഫൈനലില്‍ കടന്ന ടീമാണ് ഡല്‍ഹി. എന്നാല്‍ പിന്നീടുള്ള ഒമ്പത് സീസണുകളിലും അവര്‍ക്ക് പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ പോലും സാധിച്ചില്ല. നാലു തവണ ലീഗില്‍ അവസാനസ്ഥാനത്തേക്ക് അവര്‍ പിന്തള്ളപ്പെടുകയും ചെയ്തു.
ഇനി ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഐപിഎല്ലില്‍ തങ്ങളുടെ തലവര മാറ്റുന്നതിനായി ടീമിന്റെ പേരും ലോഗോയുമെല്ലാം ഡല്‍ഹി മാറ്റിക്കഴിഞ്ഞു. അടുത്ത സീസണ്‍ മുതല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഉണ്ടാവില്ല. പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്ന പേരിലാവും ടീം പോരിനിറങ്ങുക. ടീമിന്റെ പഴയ ലോഗോയും മാറ്റിയിട്ടുണ്ട്.
ദില്ലിയിലെ ഓരോരുത്തര്‍ക്കും തങ്ങളുടേതെന്ന് തോന്നുന്ന പേര് വേണമെന്ന കാരണത്താലാണ് ഫ്രാഞ്ചൈസിയെ ഡല്‍ഹി ക്യാപ്പിറ്റല്‍സെന്നു മാറ്റിയതെന്നു സഹ ഉടമകളായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സിന്റെ ഡയറക്ടറായ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.
ടീമിലും അഴിച്ചു പണി
പുതിയ സീസണിനു മുന്നോടിയായി ടീമിലും ഡല്‍ഹി നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സ്റ്റാര്‍ ഓപ്പണറും ആദ്യത്തെ കുറച്ച് മല്‍സരങ്ങളിലെ ക്യാപ്റ്റനുമായ ഗൗതം ഗംഭീറുള്‍പ്പെടെ 10 കളിക്കാരെ ഡല്‍ഹി ഒഴിവാക്കിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍, ജാസണ്‍ റോയ് എന്നീ വെടിക്കെട്ട് താരങ്ങളും പുതിയ സീസണില്‍ ഡല്‍ഹി നിരയിലുണ്ടാവില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഡല്‍ഹി അടുത്തിടെ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരുന്നു. ഇന്ത്യയുടെ യുവ സൂപ്പര്‍ താരങ്ങളായ റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവര്‍ ഡല്‍ഹിക്കൊപ്പമാണ്.
ലേലത്തില്‍ സജീവമാവും
ഈ മാസം 18ന് നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ ഏറ്റവും സജീവമായി രംഗത്തുണ്ടാവുന്ന ഫ്രാഞ്ചൈസി ഡല്‍ഹി തന്നെയായിരിക്കും. 10 താരങ്ങളെ ഒഴിവാക്കിയതിനാല്‍ ഇവരുടെ പകരക്കാരെ കണ്ടെത്തുകയെന്നതാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. ലേലത്തില്‍ 25 കോടി രൂപയുടെ ബഡ്ജറ്റാണ് ഡല്‍ഹിക്കുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications