Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഫിക്‌സ്ചര്‍, മുംബൈയും ചെന്നൈയും ഉദ്ഘാടന മത്സരം; ശനിയാഴ്ച രണ്ടുകളിയില്ല

മുംബൈ: ഐപിഎല്‍ 2020 വര്‍ഷത്തെ ടീമുകളുടെ മത്സരക്രമം പുറത്തുവിട്ടു. ആദ്യദിനമായ മാര്‍ച്ച് 29ന് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലാണ് പോരാട്ടം. ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ ഐപിഎല്‍ പതിമൂന്നാം സീസണിലെ മത്സരക്രമം. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണ ശനിയാഴ്ച രണ്ടുകളികളില്ല. അതേസമയം, പതിവുപോലെ ആറു ഞായറാഴ്ചകളിലും രണ്ടു കളികളുണ്ട്.

ശനിയാഴ്ചകളിലെ രണ്ടുകളികള്‍ ഒഴിവാക്കിയതോടെ 44 ദിവങ്ങളില്‍നിന്നും 50 ദിവസമായി ഐപിഎല്‍ ലീഗ് മത്സരങ്ങള്‍ മാറി. മെയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. നോക്കൗട്ട് മത്സരങ്ങളുടെ ക്രമം പ്രഖ്യാപിച്ചിട്ടില്ല. ലോധ കമ്മറ്റി റിപ്പോര്‍ട്ടുപ്രകാരം ചില മാറ്റങ്ങള്‍ കളികളില്‍വരുത്തിയിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

ipl2020

രാജസ്ഥാന്‍ റോയല്‍സിന്റെ ഒഴികെ മറ്റു ടീമുകളുടേയെല്ലാം ഹോം മൈതാനങ്ങളില്‍ മാറ്റമില്ല. രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഗുവാഹത്തിയും ഹോം മൈതാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോധ കമ്മറ്റി നിര്‍ദ്ദേശപ്രകാരം അന്താരാഷ്ട്ര മത്സരം കഴിഞ്ഞ് നിശ്ചിത ദിവസം കഴിഞ്ഞശേഷം മാത്രമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുശേഷം 11 ദിവസം കഴിഞ്ഞാണ് ഉദ്ഘാടന മത്സരം.

Story first published: Sunday, February 16, 2020, 17:05 [IST]
Other articles published on Feb 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+