Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നേരത്തെ തുടങ്ങാന്‍ തീരുമാനം

മുംബൈ: ഐപിഎല്‍ മത്സര സമയക്രമങ്ങള്‍ പ്ലേ ഓഫ് മുതല്‍ മാറ്റാന്‍ ടൂര്‍ണമെന്റ് സംഘാടകരുടെ തീരുമാനം. ലീഗ് മത്സരങ്ങള്‍ 8 മണി മുതല്‍ ആയിരുന്നു ആരംഭിച്ചിരുന്നതെങ്കില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ 7.30 മുതല്‍ ആരംഭിക്കും. പ്ലേ ഓഫിലും ഫൈനലിലും ഇതേ സമയക്രമമായിരിക്കും. ഇക്കാര്യം ടിവി ചാനല്‍ സംപ്രേക്ഷകരും അംഗീകരിച്ചിട്ടുണ്ട.

ഐപിഎല്‍ 2019ലെ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടുന്ന നാല് മത്സരങ്ങളും ആരംഭിക്കുന്നത് 7.30 ആയിരിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മെയ് 7ന് ചെന്നൈയിലാണ് ആദ്യ ക്വാളിഫൈയര്‍ മത്സരം. മെയ് 8ന് എലിമിനേറ്റര്‍ മത്സരവും 10-ാം തീയതി രണ്ടാം ക്വാളിഫൈയര്‍ മത്സരവും വിശാഖപട്ടണത്ത് നടക്കും. മെയ് 12ന് ഹൈദരാബാദില്‍ വെച്ചാണ് ഫൈനല്‍ മത്സരമെന്നും ബിസിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഐപിഎല്‍ മത്സരങ്ങള്‍ 8 മണിക്ക് ആരംഭിക്കുന്നതുമൂലം ചില കളികള്‍ അര്‍ധരാത്രവരെ നീളുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ipl2019

ഐപിഎല്ലിനോട് അനുബന്ധിച്ച് വനിതാ ടി20 ലീഗും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ടീമുകളാക്കി തിരിച്ചാണ് മത്സരം. ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, മിതാലി രാജ് എന്നിവരാണ് ടീം ക്യാപ്റ്റന്മാര്‍. മെയ് 6, മെയ് 8, മെയ് 9, മെയ് 11 ദിവസങ്ങളിലാണ് മത്സരം നടക്കുക. എല്ലാ മത്സരങ്ങള്‍ക്കും ജയ്പൂരില്‍ വേദിയാകും.

Story first published: Monday, April 29, 2019, 17:27 [IST]
Other articles published on Apr 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+