വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍; രണ്ടാം ജയംതേടി ആര്‍സിബി കൊല്‍ക്കത്തയ്‌ക്കെതിരെ; ബാംഗ്ലൂരിന് നിര്‍ണായകം

കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 35-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം. എട്ടുകളികളില്‍ രണ്ട് പോയന്റ് മാത്രമുള്ള ബാംഗ്ലൂരിന് നിര്‍ണായക മത്സരമാണ് കൊല്‍ക്കത്തയ്‌ക്കെതിരെ. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കും.

അര്‍ബുദത്തോട് കീഴടങ്ങി, മുന്‍ സ്‌കോട്ടിഷ് വൈസ് ക്യാപ്റ്റന്‍ ഡി ലാന്‍ജ് വിടവാങ്ങിഅര്‍ബുദത്തോട് കീഴടങ്ങി, മുന്‍ സ്‌കോട്ടിഷ് വൈസ് ക്യാപ്റ്റന്‍ ഡി ലാന്‍ജ് വിടവാങ്ങി

മികച്ച ടീമുണ്ടായിട്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാത്തതാണ് ബാംഗ്ലൂരിന്റെ പോരായ്മ. ചില മത്സരങ്ങളില്‍ ബൗളര്‍മാരും ചില കളികളില്‍ ബാറ്റ്‌സ്മാന്മാരും തോല്‍വിക്ക് കാരണമാകുന്നു. സീസണില്‍ ഒരുജയം മാത്രം സ്വന്തമായുള്ള ടീമിന്റെ ആരാധകര്‍ കടുത്ത നിരാശയിലാണ്. അതുകൊണ്ടുതന്നെ ജയത്തില്‍കുറഞ്ഞതൊന്നും ബാംഗ്ലൂരിന് തൃപ്തി നല്‍കില്ല.

kkrvsrcb

ക്യാപ്റ്റന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റിന് സ്ഥിരതയില്ലായ്മ തലവേദനയാണ്. കോടികള്‍ കൊടുത്തുവാങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ബൗളിങ്ങില്‍ യുസ്‌വേന്ദ്ര ചാഹല്‍ മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയത്. പുതുതായി ടീമിലെത്തിയ ഡ്വെയ്ന്‍ സ്റ്റെയിന്‍ കളിക്കാനിറങ്ങിയേക്കും.

കൊല്‍ക്കത്ത എട്ടു മത്സരങ്ങളില്‍ നിന്നും 8 പോയന്റുമായി ആറാം സ്ഥാനത്താണ്. സ്ഥിരതയോടെ ബാറ്റ് വീശുന്ന ആന്ദ്രെ റസ്സലിലാണ് ടീമിന്റെ പ്രതീക്ഷ. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം കരുത്തരാണ്. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന് തിളങ്ങാന്‍ കഴിയാത്തതുമാത്രമാണ് ടീമിനെ വലയ്ക്കുന്നത്. നിലവിലെ ഫോമില്‍ ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തയ്ക്ക് അനായാസ ജയമുണ്ടാകുമെന്നാണ് പ്രവചനം.

Story first published: Friday, April 19, 2019, 15:53 [IST]
Other articles published on Apr 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X