For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ എല്ലാ ടി20 ടൂര്‍ണമെന്റിനേക്കാളും മികച്ചത്; പുകഴ്ത്തി മിച്ചല്‍ സാന്റ്‌നര്‍

വെല്ലിങ്ടണ്‍: ലോകത്തില്‍ നിരവധി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളുണ്ടെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) അത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു ലീഗില്ലെന്നതാണ് വസ്തുത. ബിഗ്ബാഷ് ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങയവെയേക്കാളൊക്കെ ആരാധക പിന്തുണ ഐപിഎല്ലിനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പല പ്രമുഖ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നവരാണ്. നിരവധി യുവതാരങ്ങള്‍ക്കും ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്കുള്ള വഴി തുറന്നിട്ടുണ്ട്.

ഇപ്പോഴിതാ ഐപിഎല്ലിനെ പുകഴ്ത്തി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറും രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തെ എല്ലാ ടി20 ടൂര്‍ണമെന്റിനെക്കാളും ഉയരത്തിലാണ് ഐപിഎല്ലെന്നാണ് സാന്റ്‌നര്‍ അഭിപ്രായപ്പെട്ടത്. 'എന്റെ അഭിപ്രായത്തില്‍ ഐപിഎല്‍ എല്ലാ ടി20 ടൂര്‍ണമെന്റിനേക്കാളും ഉയരത്തിലാണ്. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. ലോകത്തിലെ മികച്ച സ്പിന്നര്‍മാരോടൊപ്പം സംസാരിക്കാനും കളിക്കാനുമുള്ള അവസരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ സാധിക്കുന്നത്.

mitchellsantner

ലോകോത്തര സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, കാണാന്‍ ഇഷ്ടപ്പെടുന്ന താരമായ രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍ ഇവരോടൊപ്പം കളിക്കാന്‍ സാധിച്ചു. 2018ല്‍ ചെന്നൈയിലെത്തിയതിന് പിന്നാലെ പരിക്ക് പിടികൂടിയത് നിരാശപ്പെടുത്തി. എന്നാല്‍ ഞാനതിനെ മികച്ച അനുഭവമാക്കി മാറ്റി. അവിശ്വസനീയമായ ടൂര്‍ണമെന്റായിരുന്നു അത്. ടി20 ലീഗുകളിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് ഐപിഎല്ലില്‍ നടക്കുന്നത്. വ്യത്യസ്തമായ മൈതാനങ്ങളില്‍ പന്തെറിയാന്‍ സാധിക്കുന്നത് മനോഹരമാണ്'-സാന്റ്‌നര്‍ പറഞ്ഞു.

ചെന്നൈയില്‍ എം എസ് ധോണിക്കൊപ്പം ഡ്രസിങ് റൂമിലുള്ള അനുഭവത്തെക്കുറിച്ചും സാന്റ്‌നര്‍ മനസ് തുറന്നു. എം എസ് ധോണിക്കെതിരേ ഒരുപാട് കളിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഡ്രസിങ് റൂമില്‍ അദ്ദേഹത്തോട് സംസാരിക്കാനും പങ്കിടാനുമായി. സുരേഷ് റെയ്‌നയും മികച്ച സൗഹൃദം പുലര്‍ത്തുന്ന താരമാണ്. ചെന്നൈയിലെ മൈതാനത്ത് സ്പിന്നര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 28കാരനായ സാന്റ്‌നര്‍ ഓള്‍റൗണ്ടറാണ്. കിവീസിനുവേണ്ടി 22 ടെസ്റ്റില്‍ നിന്ന് 741 റണ്‍സും 39 വിക്കറ്റും 72 ഏകദിനത്തില്‍ നിന്ന് 924 റണ്‍സും 71 വിക്കറ്റും 44ടി20യില്‍ നിന്ന് 282 റണ്‍സും 52 വിക്കറ്റുമാണ് സാന്റ്‌നര്‍ നേടിയത്. 4 ഐപിഎല്ലില്‍ നിന്നായി 32 റണ്‍സും നാല് വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഇത്തവണത്തെ ഐപിഎല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ചിരിക്കുകയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഒക്ടോബറിലും നവംബറിലുമായി ഐപിഎല്‍ നടത്തുമെന്നാണ് അറിയുന്നത്. യുഎഇയിലാവും ഇത്തവണത്തെ ഐപിഎല്‍ നടത്താന്‍ കൂടുതല്‍ സാധ്യത.

Story first published: Monday, July 20, 2020, 16:11 [IST]
Other articles published on Jul 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+