വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎസ്എല്ലിനേക്കാളും ബിബിഎല്ലിനേക്കാളും മികച്ചത് ഐപിഎല്‍: ജേസണ്‍ റോയ്

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ഓപ്പണറാണ് ജേസണ്‍ റോയി. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള റോയിയുടെ ബാറ്റിങ് മികവ് അദ്ദേഹത്തിന് മികച്ച ഓപ്പണര്‍മാരുടെ പട്ടികയില്‍ സ്ഥാനം നേടിക്കൊടുത്തു. ടി20 ലീഗുകളിലെ സജീവ സാന്നിധ്യമായ റോയ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ്. ഇപ്പോഴിതാ ലോകത്തിലെ മികച്ച ക്രിക്കറ്റ് ലീഗ് ഏതാണെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് റോയ്.

പാകിസ്താന്‍ സൂപ്പര്‍ ലീഗിനേക്കാളും (പിഎസ്എല്‍)ബിഗ് ബാഷ് ലീഗിനെക്കാളും (ബിബിഎല്‍) മികച്ചത് ഐപിഎല്‍ ആണെന്നാണ് റോയ് അഭിപ്രായപ്പെട്ടത്. പിഎസ്എല്ലില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 3-4 തവണയും.ബിബിഎല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. എന്റെ ക്രിക്കറ്റ് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഐപിഎല്ലാണ് മികച്ചത്-ക്രിക്ക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ റോയ് പറഞ്ഞു. 2019ലെ ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കാതിരുന്ന ജേസണ്‍ റോയ് ഇത്തവണത്തെ താരലേലത്തില്‍ പങ്കെടുത്തിരുന്നു.

ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് യുവരാജ്; രസകരമായ കമന്റുമായി കൈഫ്ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് യുവരാജ്; രസകരമായ കമന്റുമായി കൈഫ്

jasonroy

ഡല്‍ഹി ക്യാപിറ്റല്‍സ് 1.5കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനുവേണ്ടി കളിച്ചാണ് ജേസണ്‍ റോയി ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ ഇരു ടീമിലും കൂടുതല്‍ അവസരം താരത്തിന് ലഭിച്ചില്ല. എട്ട് ഐപിഎല്ലില്‍ നിന്നായി 29.83 ശരാശരിയില്‍ 179 റണ്‍സാണ് ജേസണ്‍ റോയ് നേടിയത്. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പിഎസ്എല്ലില്‍ ലാഹോര്‍ കലന്തേഴ്‌സ്, ക്യൂട്ട ഗ്ലാഡിയേറ്റേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയാണ് ജേസണ്‍ റോയി കളിച്ചിട്ടുള്ളത്.

ബിബിഎല്ലില്‍ സിഡ്‌നി സിക്‌സേഴ്‌സ്, സിഡ്‌നി തണ്ടേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം പാഡണിഞ്ഞിട്ടുണ്ട്. 2019ലെ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു ജേസണ്‍ റോയിയും. ഇംഗ്ലണ്ടിനുവേണ്ടി അഞ്ച് ടെസ്റ്റില്‍ നിന്ന് 187 റണ്‍സും 86 ഏകദിനത്തില്‍ നിന്ന് 3434 റണ്‍സും 35 ടി20യില്‍ നിന്ന് 860 റണ്‍സുമാണ് ജേസണ്‍ റോയി സ്വന്തമാക്കിയിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ജേസണ്‍ റോയിയെ ഉള്‍പ്പെടുത്തിയിട്ടില്ല.

കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 10ഓടെ നിര്‍ത്തിവെച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ പതിയെ പുനരാരംഭിച്ച് വരികയാണ്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പര വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമെ മറ്റ് പരമ്പരകള്‍ നടക്കുമോയെന്ന കാര്യത്തില്‍ തീരുമാനമാകൂ. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ശേഷം പാകിസ്താനുമായും ഇംഗ്ലണ്ട് പരമ്പര കളിക്കുന്നുണ്ട്. ഇത്തവണത്തെ ഐപിഎല്ലിന്റെയും ടി20 ലോകകപ്പിന്റെയും കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ജൂലൈ അവസാനവാരം ചേരുന്ന ഐസിസി മീറ്റിങ്ങിലാണ് ലോകകപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കേണ്ടത്.

Story first published: Friday, July 10, 2020, 15:16 [IST]
Other articles published on Jul 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X