വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ നല്ല ക്രിക്കറ്റിന് മുന്‍തൂക്കം നല്‍കുന്നു, ബിബിഎല്ലില്‍ സ്ഥിതി തിരിച്ച്; ഷെയ്ന്‍ വാട്‌സണ്‍

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ പുകഴ്ത്തി മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍. ഐപിഎല്‍ നല്ല ക്രിക്കറ്റിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്നുവെന്നാണ് വാട്‌സണ്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മറ്റ് പല ലീഗുകളും ഇപ്പോള്‍ കച്ചവടം മാത്രമായി മാറിയെന്നും യഥാര്‍ത്ഥ ക്രിക്കറ്റ് പല ടൂര്‍ണമെന്റില്‍ നിന്നും നഷ്ടപ്പെട്ടുവെന്നും വാട്‌സണ്‍ പറഞ്ഞു. ബിഗ്ബാഷ് ലീഗ് (ബിബിഎല്‍) വളരെ മികച്ചൊരു ലീഗായിരുന്നു. എന്നാല്‍ ഇന്ന് ആ ഗുണം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ നല്ല ക്രിക്കറ്റിന് മുന്‍തൂക്കം നല്‍കുന്നില്ല. കാണികള്‍ക്ക് വേണ്ടി മത്സരത്തിന്റെ എണ്ണം കൂട്ടുന്നത് ശരിയല്ല, 2016-17 സീസണില്‍ 32 മത്സരങ്ങളായിരുന്നു ബിബിഎല്ലില്‍ ഉണ്ടായിരുന്നത്.

അന്ന് മുപ്പതിനായിരം ആയിരുന്നു ശരാശരി കാണികള്‍.ഇപ്പോള്‍ അവര്‍ ചാനലുകള്‍ക്കുവേണ്ടി 56 മത്സരങ്ങളാക്കി ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിന്റെ ആവേശം നഷ്ടപ്പെട്ടു. എന്നാല്‍ ചാനലുകാര്‍ക്ക് ലാഭമുണ്ടായി. ബിബിഎല്ലില്‍ കളിക്കുന്നത് ദീര്‍ഘമായതിനാല്‍ കുടുംബത്തെ അത് ബാധിക്കുന്നു. കുട്ടികളുടെ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ടൂര്‍ണമെന്റ് തീര്‍ക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ കുട്ടികള്‍ സ്‌കൂള്‍ സമയത്തും രാത്രികളില്‍ ഉറക്ക് അളച്ച് മത്സരം കാണുന്നു. ഇത് കുട്ടികളെ ബാധിക്കുമെന്നും വാട്‌സണ്‍ പറഞ്ഞു. എട്ട് ടീമുകളാണ് ബിബിഎല്ലിലുള്ളത്. മികച്ച താരങ്ങളെ നിലനിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രമിക്കുന്നു. ഇവരുടെ കായിക ക്ഷമതപോലും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നായകസ്ഥാനം പങ്കിടുക കോലിക്ക് ഇഷ്ടമാവില്ല; വ്യത്യസ്ത നായകര്‍ ഇന്ത്യക്കു യോജിക്കില്ലെന്ന് ഹുസൈന്‍നായകസ്ഥാനം പങ്കിടുക കോലിക്ക് ഇഷ്ടമാവില്ല; വ്യത്യസ്ത നായകര്‍ ഇന്ത്യക്കു യോജിക്കില്ലെന്ന് ഹുസൈന്‍

shanewatson

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് വാട്‌സണ്‍.ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ വാട്‌സണ്‍ സജീവമാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കുന്നുണ്ട്. 38കാരനായ വാട്‌സണ്‍ 134 ഐപിഎല്ലുകളില്‍ നിന്ന് 3575 റണ്‍സും 92 വിക്കറ്റും നേടിയിട്ടുണ്ട്. നാല് ഐപിഎല്‍ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകള്‍ക്കുവേണ്ടിയും വാട്‌സണ്‍ കളിച്ചിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും വാട്‌സണ്‍ കളിക്കുന്നുണ്ട്. ക്യുട്ട ഗ്ലാഡിയേഴ്‌സിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.

ഈ സീസണില്‍ താരലേലം കഴിഞ്ഞിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സീസണ്‍ റദ്ദാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്താന്‍ ബിസിസി ഐ പദ്ധതിയിടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒന്നും നടക്കുന്നില്ല. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ പല യുവതാരങ്ങള്‍ക്കും ദേശീയ ടീമിലെത്താനുള്ള അവസരമാണ് ഐപിഎല്ലിലൂടെ ലഭിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നടക്കാതിരുന്നത് കടുത്ത തിരിച്ചടിയായി. മുന്‍ നായകന്‍ എം എസ് ധോണിക്കും മടങ്ങിവരവിന് ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമായിരുന്നു.മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാര്‍.

Story first published: Friday, May 15, 2020, 12:14 [IST]
Other articles published on May 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X