For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോള്‍ നിയമം ഐപിഎല്ലിലും വരുന്നു; കളിക്കാരെ ഇനി ലോണില്‍ നല്‍കാം

മുംബൈ: പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ മാതൃകയില്‍ കളിക്കാരെ ലോണ്‍ അടിസ്ഥാനത്തില്‍ കൈമാറുന്ന രീതി ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും. 2020 സീസണ്‍ മുതല്‍ കളിക്കാരെ ലോണില്‍ കൈമാറാന്‍ അവസരമുണ്ടാകും. സീസണ്‍ പകുതി പിന്നിടുമ്പോഴും ഇതിന് അവസരമുണ്ടാകുമെന്നതാണ് പ്രത്യേകത. ഇതോടെ പ്രകടന മികവില്ലാത്ത കളിക്കാരേയും ബെഞ്ചിലിരിക്കുന്നവരേയും കൈമാറാന്‍ ടീമുകള്‍ക്ക് കഴിയും.

കഴിഞ്ഞ സീസണില്‍ ഇതുവരെ കളിക്കാത്ത താരങ്ങളെ ഇത്തരത്തില്‍ കൈമാറാന്‍ അനുമതിയുണ്ടായിരുന്നു. ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ പാതിവഴി പിന്നിട്ടപ്പോള്‍ കളിക്കാരെ കൈമാറാനായി അഞ്ച് ദിവസമാണ് അനുവദിച്ചിരുന്നത്. ആദ്യ പകുതിയില്‍ രണ്ട് മത്സരങ്ങളില്‍ കൂടുതല്‍ കളിക്കാത്തവരെ കൈമാറാന്‍ മാത്രമേ ഇതുവഴി സാധിച്ചിരുന്നുള്ളൂ. എന്നാല്‍, പുതിയ സീസണില്‍ ഏതു കളിക്കാരനേയും ഈ രീതിയില്‍ കൈമാറാന്‍ സാധിക്കും. കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസികള്‍ ഇത്തരമൊരു അവസരം വിനിയോഗിച്ചില്ല.

ipl

കളിക്കാര്‍ക്കുള്ള ഫീസ് ഫ്രാഞ്ചൈസികളുടെ കൈയ്യില്‍ ബാക്കിയുള്ള തുകകൊണ്ട് നല്‍കാം. പുതിയ സീസണ്‍ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അടുത്തതന്നെ ഇക്കാര്യത്തില്‍ ഐപിഎല്‍ സംഘാടകര്‍ തീരുമാനം അറിയിക്കും. വിദേശ കളിക്കാര്‍ക്ക് കൂടി ഐപിഎല്ലില്‍ പരമാവധി പങ്കെടുക്കാവുന്ന വിധത്തിലായിരിക്കും ഇത്തവണ തീയതികള്‍ തീരുമാനിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഇടവേളകള്‍ ഐപിഎല്ലിനായി വിനിയോഗിക്കാനാണ് തീരുമാനം.

Story first published: Friday, December 20, 2019, 9:44 [IST]
Other articles published on Dec 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+