വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍2020: അവസാന സീസണിലെ കോടിപതികള്‍, പക്ഷേ ഇത്തവണ ചീട്ടുകീറും

5 players who might be released due to their high price tag | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിനായുള്ള പടയൊരുക്കം ഫ്രാഞ്ചൈസികള്‍ തുടങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍വെച്ചാണ് താരലേലം നടക്കുന്നത്. അവസാന സീസണില്‍ കോടികള്‍ വാരിക്കൂട്ടിയ പലര്‍ക്കും ഇത്തവണ ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കോടികള്‍കൊടുത്ത് വാങ്ങി തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞ ഈ അഞ്ച് താരങ്ങളുടെ ചീട്ട് കീറുമെന്നുറപ്പ്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനം കണ്ട് 8.4 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. പരിക്കിനെത്തുടര്‍ന്ന് അവസാന സീസണ്‍ നഷ്ടമായ വരുണിനെ ഈ സീസണില്‍ പഞ്ചാബ് പുറത്താക്കുമെന്നാണ് വിവരം. വരുണിനെ റിലീസ് ചെയ്യുന്ന തുകകൊണ്ട് മികച്ചൊരു സ്പിന്‍ ഓള്‍റൗണ്ടറെ സ്വന്തമാക്കുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. രവിചന്ദ്ര അശ്വിന്‍ ടീം വിട്ടതോടെയാണ് പഞ്ചാബിന്റെ പുതിയ നീക്കം.

കോളിന്‍ ഇന്‍ഗ്രാം

കോളിന്‍ ഇന്‍ഗ്രാം

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പരിവേഷത്തോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അവതരിപ്പിച്ചത്. ബിഗ്ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 6.4 കോടി രൂപയ്ക്ക് ഡല്‍ഹിയിലെത്തിയ ഇന്‍ഗ്രാം 12 മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 184 റണ്‍സ്. ടോപ് ഓഡറില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഇന്‍ഗ്രാമിനെ ഇത്തവണ ഡല്‍ഹി കൈയൊഴിയുമെന്നുറപ്പ്.

ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര: പിറക്കാനിരിക്കുന്ന 6 റെക്കോര്‍ഡുകള്‍

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്

ട്വന്റി20യില്‍ മികച്ച റെക്കോഡുകളുള്ള താരമാണെങ്കിലും കൊല്‍ക്കത്തയ്ക്ക് നഷ്ടകച്ചവടമായിരുന്നു ബ്രാത്ത്‌വെയ്റ്റ്. അഞ്ച് കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയെങ്കിലും അഞ്ച് പൈസയ്ക്കുള്ള പ്രകടനം പോലും പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. റസലിനൊപ്പം ഫിനിഷറായി ബ്രാത്ത് വെയ്റ്റിനെ പരിഗണിച്ചെങ്കിലും നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ടീം ഇന്ത്യയിലെത്താന്‍ വീണ്ടുമൊരു മലയാളി താരം... ദേവ്ദത്ത്, പന്തിന്‍റെ റെക്കോര്‍ഡും തകര്‍ത്തു

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

2017ലെ 24 വിക്കറ്റ് പ്രകടനത്തോടെ വിലക്കയറ്റം ലഭിച്ച ഉനദ്ഘട്ട് പിന്നീടുള്ള രണ്ട് സീസണിലും നിരാശപ്പെടുത്തി. അവസാന സീസണില്‍ 8.64 കോടിക്ക് രാജസ്ഥാന്‍ ഉനദ്ഘട്ടിനെ സ്വന്തമാക്കിയെങ്കിലും താരം നിരാശപ്പെടുത്തി. 11 മത്സരത്തില്‍ നിന്ന് 10.66 ശരാശരിയിലാണ് താരത്തിന്റെ പ്രകടനം. നദ്ഘട്ടിനെ ഒഴിവാക്കി പകരം മികച്ച പേസറെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍

അദ്ദേഹവുമായി മത്സരിക്കാന്‍ ഇഷ്ടം; കരിയറിലെ മികച്ച എതിരാളിയെക്കുറിച്ച് ലെവന്‍ഡോസ്‌കി

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഷിംറോന്‍ ഹെറ്റ്‌മെയര്‍

വിന്‍ഡീസിന്റെ യുവ വെടിക്കെട്ട് ബാറ്റ്‌സ്മാനെ പ്രതീക്ഷയോടെയാണ് ബംഗളൂരു സ്വന്തമാക്കിയത്. എന്നാല്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 12 മത്സരത്തില്‍ നിന്ന് 440 റണ്‍സ് നേടിയ ഹെറ്റ്‌മെയറെ 4.2 കോടിക്കാണ് ബംഗളൂരു വാങ്ങിയത്. താരം ആകെ നേടിയത് അഞ്ച് മത്സരങ്ങളില്‍ നിന്ന് 70 റണ്‍സാണ്.

Story first published: Thursday, November 14, 2019, 8:43 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X