Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ കരുതിയിരുന്നോളൂ, വാംഖഡെ സ്വന്തം മൈതാനം പോലെയെന്ന് വിന്‍ഡീസ് കോച്ച്

മുംബൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ട്വന്റി20 മുംബൈയില്‍ നടക്കാനിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി വെസ്റ്റ് ഇന്‍ഡീസ് കോച്ച്. വാംഖഡെ സ്‌റ്റേഡിയം തങ്ങള്‍ക്ക് ഹോം ഗ്രൗണ്ട് പോലെയാണെന്നാണ് വിന്‍ഡീസ് പരിശീലകനായ ഫില്‍ സിമ്മണ്‍സ് പറഞ്ഞത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിച്ച നിരവധി താരങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ട്. വാംഖഡയിലെ മൈതാനം ഇവര്‍ക്ക് സുപരിചിതമാണ്. പ്രധാനമായും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയാണ് ഇത് സഹായിക്കുക. ഐപിഎല്ലിന്റെ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കളിക്കുന്ന പൊള്ളാര്‍ഡിന് മുംബൈയിലെ മൈതാനം അടുത്തറിയാം. ഇത് അദ്ദേഹത്തെ സഹായിക്കുമെന്നും സിമ്മണ്‍സ് അഭിപ്രായപ്പെട്ടു.

ആദ്യ മത്സരത്തില്‍ നിന്ന് ബൗളിങ് നിര മെച്ചപ്പെട്ടത് തുണയായി.മൂന്നാം മത്സരത്തിലും ഇതുണ്ടാകുമെന്നാണ് പ്രതീക്ഷ. ഫീല്‍ഡിങ് പിഴവുകള്‍ക്ക് കാരണം പറഞ്ഞ് രക്ഷപെടുന്നത് ശരിയല്ല. അത് കളിക്കാരന്റെ പിഴവ് മാത്രമാണ്.ജേസണ്‍ ഹോള്‍ഡറിനേക്കാള്‍ താരങ്ങളുമായ് അടുത്തറിയാവുന്ന കളിക്കാരനാണ് പൊള്ളാര്‍ഡ്. ആര്‍ക്ക് എന്തൊക്കെ വേണമെന്ന് പൊള്ളാര്‍ഡിന് കൃത്യമായി അറിയാം. ഗ്രൗണ്ടില്‍ വിജത്തിനുവേണ്ടി പൂര്‍ണമായും അര്‍പ്പിക്കുന്ന താരമാണ് പൊള്ളാര്‍ഡെന്നും സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

phil simmons

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ തിരുവനന്തപുരത്ത് വിജയം പിടിച്ച് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ടോസ് മത്സരത്തില്‍ നിര്‍ണ്ണായമാവും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് വിവരം.

Story first published: Tuesday, December 10, 2019, 16:53 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+