Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റ് മതിയായി, ആര്‍സിബിയെക്കുറിച്ച് ഇനി മിണ്ടിയാല്‍ തട്ടിക്കളയും!! കമന്റേറ്റര്‍ക്ക് വധ ഭീഷണി

ബെംഗളൂരു: ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കളിച്ച നാലു മല്‍സരങ്ങളിലും ആര്‍സിബി പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ ഒരു മല്‍സരത്തില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഏക ടീമും ആര്‍സിബിയാണ്. സീസണില്‍ ഇനി ശേഷിച്ച 10 മല്‍സരങ്ങളും ആര്‍സിബിക്കു നിര്‍ണായകമാണെന്നും ഇവയില്‍ മികച്ച പ്രകടനം നടത്തി ടീമിനു തിരിച്ചുവരാന്‍ സാധിക്കുമെന്നും കോലി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വികള്‍ ആര്‍സിബി ആരാധകരുടെ ക്ഷമ നശിപ്പിച്ചു കഴിഞ്ഞു. കോലിയെ നായകസ്ഥാനത്തു നിന്നു പുറത്താക്കണമന്നു വരെ നിരവധി പേര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ ഐപിഎല്ലിലെ പ്രമുഖ കമന്റേറ്റര്‍ക്കെതിരേ വധ ഭീഷണി മുഴക്കിയിരിക്കുകയാണ് ഒരു ആര്‍സിബി ആരാധകന്‍.

വധഭീഷണി സൈമണ്‍ ഡൗളിന്

വധഭീഷണി സൈമണ്‍ ഡൗളിന്

മുന്‍ ന്യൂസിലാന്‍ഡ് താരവും ഐപിഎല്ലിലെ കമന്ററി സംഘത്തിലെ പ്രമുഖനുമായ സൈമണ്‍ ഡൗളിനു നേരെയാണ് വധഭീഷണി ഉണ്ടായത്. ട്വിറ്ററിലൂടെയാണ് ധര്‍നിഷ് മൂര്‍ത്തിയെന്നയാള്‍ ഡൗളിനെ ഭീഷണിപ്പെടുത്തിയത്. ഇയാളുടെ ഭീഷണി സന്ദേശത്തെക്കുറിച്ച് ഡൗള്‍ തന്നെയാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം പുറത്തു വിട്ടിരിക്കുന്നത്.
ആര്‍സിബിയെക്കുറിച്ച് ഇനിയൊരക്ഷരം സംസാരിക്കരുതെന്നും ലംഘിച്ചാല്‍ ജീവന് തന്നെ ഭീഷണിയാവുമെന്നുമായിരുന്നു ആരാധകന്റെ മുന്നറിയിപ്പ്.

എന്താണ് പ്രകോപിപ്പിച്ചതെന്നറിയില്ലെന്ന് ഡൗള്‍

എന്താണ് പ്രകോപിപ്പിച്ചതെന്നറിയില്ലെന്ന് ഡൗള്‍

തനിക്കെതിരേയുള്ള ആരാധകന്റെ ട്വീറ്റിന് ഡൗള്‍ മറുപടി നല്‍കിയിട്ടുണ്ട്. സന്തോഷവാനായിരിക്കൂ. ആര്‍സിബിയെക്കുറിച്ചു താന്‍ പറഞ്ഞ എന്തു കാര്യമാണ് നിങ്ങളെ പ്രകോപിപ്പിച്ചതെന്നു അറിയില്ലെന്നുമായിരുന്നു ഡൗളിന്റെ ട്വീറ്റ്.
അതേസമയം, ആരാധകന്റെ ഭീഷണിയെ തമാശയായാണ് പലരും എടുത്തിരിക്കുന്നത്. ഐപിഎല്ലിലെ മറ്റൊരു കമന്റേറ്ററായ ന്യൂസിലാന്‍ഡ് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസിന്റെ പ്രതികരണം രസകരമായിരുന്നു. ആര്‍സിബി ആരാധകന്‍ പറഞ്ഞത് ശരിയാണെന്നായിരുന്നു തമാശരൂപേണ സ്റ്റൈറിസ് ട്വിറ്റ് ചെയ്തത്.

ഒരു കൊല നടത്തിക്കഴിഞ്ഞു

ഒരു കൊല നടത്തിക്കഴിഞ്ഞു

ആര്‍സിബി ആരാധകന്റെ ട്വീറ്റിന് മുന്‍ ക്രിക്കറ്റ് താരം മൈക്ക് സെല്‍വിയുടെ കമന്റായിരുന്നു വളരെ രസകരം. ഡൗളി ഇത് ഗൗരവമായി തന്നെ കാണണം. കാരണം ഇംഗ്ലീഷ് ഭാഷയെ ഇതിനകം അയാള്‍ വധിച്ചു കഴിഞ്ഞുവെന്നായിരുന്നു ആര്‍സിബി ആരാധകന്റെ മോശം ഇംഗ്ലീഷിനെക്കുറിച്ച് സെല്‍വിയുടെ ട്വീറ്റ്.
ഡൗളിന് പിന്തണയേകിക്കൊണ്ട് നിരവധി ക്രിക്കറ്റ് ആരാധകര്‍ ഇതിനകം രംഗത്തു വന്നു കഴിഞ്ഞു. നേരത്തേയും കമന്ററിയുടെ പേരില്‍ അദ്ദേഹം വിമര്‍ശനം നേരിട്ടിട്ടുണ്ട്.

Story first published: Friday, April 5, 2019, 12:23 [IST]
Other articles published on Apr 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+