ഐപിഎല്‍ 2020 നിലവിലെ രാജ്യത്തിന്റെ മാനസികാവസ്ഥ മാറ്റും: ഗൗതം ഗംഭീര്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോകം മുഴുവന്‍ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കി സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെ യുഎഇയില്‍ ഐപിഎല്‍ നടക്കുന്നത്. കൊറോണയ്ക്കിടയില്‍ നടക്കുന്ന ടൂര്‍ണമെന്റെന്ന നിലയിലും യുഎഇ വേദിയാകുന്നുവെന്ന നിലയിലും വലിയ പ്രാധാന്യത്തോടെയാണ് ക്രിക്കറ്റ് ലോകം ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ നോക്കിക്കാണുന്നത്.
ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്‍ ഇന്ത്യയുടെ നിലവിലെ മാനസികാവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ എംപിയുമായ ഗൗതം ഗംഭീര്‍. 'വേദി എവിടെയാണെന്നത് ഒരു കാര്യമേ അല്ല ,പ്രത്യേകിച്ച് യുഎഇയില്‍. ഏത് ഫോര്‍മാറ്റിനും അനുയോജ്യമായ മൈതാനമാണ് യുഇയിലേത്. പ്രധാനപ്പെട്ട കാര്യം ഈ ഐപിഎല്‍ രാജ്യത്തിന്റെ മാനസികാവസ്ഥയെ മാറ്റുമെന്നതാണ്.

ഏത് ഫ്രാഞ്ചൈസിയാണ് വിജയിക്കുന്നത്, ആരാണ് കൂടുതല്‍ റണ്‍സ് നേടുന്നത്, കൂടുതല്‍ വിക്കറ്റ് നേടുന്നത് ഇതിനേക്കാളൊക്കെ പ്രാധാന്യം അര്‍ഹിക്കുന്നത് ഐപിഎല്‍ രാജ്യത്തിന്റെ മാനസിക നില മാറ്റുമെന്നതിലാണ്. ഇതുവരെയുള്ള ഐപിഎല്ലിനെക്കാള്‍ വലുതാണ് ഇത്തവണത്തേത്. കാരണം ഇത്തവണത്തെ ഐപിഎല്‍ രാജ്യത്തിനുവേണ്ടിയാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്'-ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റഡ് പരിപാടിയില്‍ പറഞ്ഞു.
കൊല്‍ക്കത്തന്‍ നായകനായിരുന്ന ഗംഭീര്‍ രണ്ട് തവണ ടീമിനെ കിരീടത്തിലെത്തിച്ചു.154 ഐപിഎല്ലില്‍ നിന്നായി 36 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 4218 റണ്‍സാണ് ഗംഭീര്‍ നേടിയത്. 58 ടെസ്റ്റില്‍ നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍ നിന്ന് 5238 റണ്‍സും 37 ടി20യില്‍ നിന്ന് 932 റണ്‍സും ഗംഭീറിന്റെ പേരിലുണ്ട്.2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ശ്രദ്ധേയ പ്രകടനവും ഗംഭീര്‍ കാഴ്ചവെച്ചിരുന്നു.2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കളിച്ചാണ് അദ്ദേഹം ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ നാല് മാസമായി ഐപിഎല്ലിനായി കാത്തിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇര്‍ഫാന്‍ പഠാനും പറഞ്ഞു. ഐപിഎല്‍ നടക്കുന്നുവെന്ന് അറിയുന്നതിലും വലിയൊരു വാര്‍ത്തയില്ല. കാരണം നിരവധി പേരാണ് ഐപിഎല്ലില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതെന്നും ഇര്‍ഫാന്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇര്‍ഫാന്‍ നിലവില്‍ കമന്റേറ്ററെന്ന നിലയില്‍ സജീവമാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ കമന്റേറ്ററായും അവതാരകനായും ഇര്‍ഫാന്‍ ഉണ്ടായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications