ഇവര്‍ സൂപ്പര്‍ 'ഡാഡീസ്', കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഐപിഎല്ലിനിറങ്ങുന്ന അഞ്ച് സൂപ്പര്‍ താരങ്ങളിതാ
മുംബൈ: 2020-2021 കായിക ലോകത്തെ സംബന്ധിച്ച് അത്ര നല്ല ഓര്‍മകളല്ല. കൊവിഡ് മാഹാമാരി കാരണം പല ടൂര്‍ണമെന്റുകളും റദ്ദാക്കപ്പെട്ടു. ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ കളിച്ചിരുന്ന താരങ്ങള്‍ക്ക് അടിച്ചിട്ട സ്‌റ്റേഡിയത്തില്‍ കളിക്കേണ്ടി വന്നു. കൂടാതെ ക്വാറന്റെയും തുടര്‍ച്ചയായ പരിശോധനകളുമെല്ലാം കായിക താരങ്ങളെ സംബന്ധിച്ച് മനം മടുപ്പിക്കുന്ന കാര്യങ്ങളാണ്.
2021ലെ ഐപിഎല്ലും കോവിഡ് മഹാമാരി ബാധിച്ച ടൂര്‍ണമെന്റാണ്. ഏഴോളം താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതോടെയാണ് ആദ്യ പാദം പിന്നിട്ടപ്പോഴേക്കും ടൂര്‍ണമെന്റിന് ബ്രേക്ക് നല്‍കേണ്ടി വന്നത്. രണ്ടാം പാദം സെപ്തംബറിലും ഒക്ടോബറിലുമായി യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ഈ വര്‍ഷം അച്ഛനായ സന്തോഷത്തില്‍ രണ്ടാം പാദം കളിക്കാനിറങ്ങുന്ന അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഫഫ് ഡുപ്ലെസിസ്
സിഎസ്‌കെയുടെ സൂപ്പര്‍ താരമാണ് ദക്ഷിണാഫ്രിക്കക്കാരനായ ഫഫ് ഡുപ്ലെസിസ്. 2021 സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 320 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 2020ന്റെ അവസാനത്തോടെയാണ് ഡുപ്ലെസിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.2013ല്‍ ദീര്‍ഘകാല സുഹൃത്തായ ഇമാരി വിസറിനെ ഡുപ്ലെസിസ് വിവാഹം കിഴച്ചു. 2017ലാണ് ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. സാമൂഹ്യ മാധ്യമത്തില്‍ കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വിരാട് കോലി
ആര്‍സിബി നായകനായ വിരാട് കോലിക്ക് ആദ്യ കുഞ്ഞ് പിറന്നത് 2021 ജനുവരിയിലാണ്. ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ് കോലിയുടെ ഭാര്യ. വാമിക എന്നാണ് കുട്ടിയുടെ പേര്. രണ്ട് പേര്‍ക്കും വളരെ ആരാധക പിന്തുണയുള്ളതിനാല്‍ കുട്ടിയുടെ ചിത്രങ്ങള്‍ ഇതുവരെ ഇരുവരും പരസ്യപ്പെടുത്തിയിട്ടില്ല. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത വിരാട് കോലിക്ക് കുഞ്ഞുണ്ടായ ശേഷം ആദ്യ കിരീടത്തിലേക്കെത്താനുള്ള ഭാഗ്യം ഉണ്ടാവുമോയെന്ന് കണ്ടറിയാം.

ഹര്‍ഭജന്‍ സിങ്
മുന്‍ ഇന്ത്യന്‍ സീനിയര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. ഹര്‍ഭജന് മൂന്നാമത്തെ കുട്ടി പിറന്നത് ഈ വര്‍ഷമായിരുന്നു. ട്വിറ്ററിലൂടെ ആരാധകരുമായി അദ്ദേഹം ഈ സന്തോഷം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ പാദത്തില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയ ഹര്‍ഭജന് രണ്ടാം പാദത്തില്‍ അത്ഭുതം സൃഷ്ടിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

ടി നടരാജന്‍
ഐപിഎല്‍ 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ടി നടരാജന്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം അരങ്ങേറ്റം നടത്തുകയും ചെയ്തു. നടരാജന്‍ ആദ്യ കുഞ്ഞ് പിറന്നത് 2020 നവംബറിലാണ്. പെണ്‍കുട്ടിയുടെ പിതാവായ വിവരം നടരാജന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഹാന്‍വിക എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ആദ്യ പാദം കളിക്കാതിരുന്ന നടരാജന്‍ രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

കെയ്ന്‍ വില്യംസണ്‍
സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായ ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസണ് 2020 നവംബറില്‍ കുഞ്ഞ് പിറന്നിരുന്നു. പെണ്‍കുട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ ജനനത്തിന് ശേഷമാണ് വില്യംസണിന് ഭാഗ്യം ഉണ്ടായതെന്ന് പറയാം. സണ്‍റൈസേഴ്‌സ് നായകനായ അദ്ദേഹം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസീലന്‍ഡിന് നേടിക്കൊടുക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications