വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്ലിനൊരുങ്ങി സിഎസ്‌കെ, ധോണി ഇപ്പോഴും കൃഷി തിരക്കില്‍- വീഡിയോ

റാഞ്ചി: എന്തും ഏതും വ്യത്യസ്തമായി ചെയ്യുന്നയാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി ട്രോഫികള്‍ നേടിയ ധോണി നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ്. സാധാരണ ക്രിക്കറ്റ് താരങ്ങളെല്ലാം വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായും ഉപദേശകനായുമെല്ലാം മാറുമ്പോള്‍ ഇവരില്‍നിന്നെല്ലാം വ്യത്യസ്തനാവുകയാണ് എംഎസ് ധോണി.

കൃഷിയാണ് ഇപ്പോള്‍ ധോണിയുടെ പ്രധാന പരിപാടി. വെറുതെ കരയ്ക്കിരുന്ന് മേല്‍നോട്ടം വഹിക്കലല്ല,മറിച്ച് ടാക്ടറുപയോഗിച്ച് മണ്ണ് ഉഴുതുമറിച്ച് പണിക്കാര്‍ക്ക് മുമ്പില്‍ നായകനായിത്തന്നെ ധോണിയുണ്ട്. ധോണി ടാക്ടറുപയോഗിച്ച് മണ്ണ് ഉഴുതുമറിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഐപിഎല്ലിന്റെ 14ാം സീസണ്‍ താരലേലം അടുത്ത മാസം നടക്കാനിരിക്കെ ടീമുകളെല്ലാം മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു. അപ്പോഴും സിഎസ്‌കെ നായകന്‍ എം എസ് ധോണി പറമ്പത്ത് കൃഷി തിരിക്കിലാണ്.

dhoni

റാഞ്ചിയില്‍ വലിയ ഫാം തന്നെ ധോണിക്കുണ്ട്. ഇതിനെ വലിയൊരു പദ്ധതിയായി വളര്‍ത്താനാണ് ധോണി ആലോചിക്കുന്നത്. ദിവസും 6-7 മണിക്കൂറോളം ധോണി ഫാമില്‍ ജോലി ചെയ്യുമെന്നാണ് വിവരം. സെമ്പോ വില്ലേജിലെ റിങ് റോഡിന് സമീപത്ത് 43 ഏക്കറിലാണ് ധോണിയുടെ കൃഷി. പ്രധാനമായും സ്‌ട്രോബറി, കാബേജ്, തക്കാളി, കപ്പളങ്ങ, കോളിഫ്‌ളവര്‍, പയര്‍ തുടങ്ങിയവയെല്ലാമാണ് ധോണിയുടെ പ്രധാന കൃഷി വിളകള്‍.

കൃഷിയോടൊപ്പം പശു ഫാമും ധോണി ആരംഭിച്ചിട്ടുണ്ട്. 75ഓളം പശുക്കള്‍ ധോണിക്കുണ്ട്. ഇതോടൊപ്പം മീന്‍ വളര്‍ത്തല്‍ കൂടി ആരംഭിക്കാന്‍ ധോണി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വളരെ ഔഷധ ഗുണമുള്ള കരിങ്കോഴി വളര്‍ത്തലിലും ധോണി ഒരു കൈ നോക്കിയിരുന്നു. വലിയൊരു ബിസിനസായി തന്റെ കൃഷിയെ മാറ്റാനാണ് അദ്ദേഹത്തിന്റെ ശ്രമം. സ്വന്തം ആവിശ്യത്തിന് ഉപയോഗിക്കുന്നതോടൊപ്പം കൂടുതലും ദുബായിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ധോണിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ വിഭവങ്ങള്‍ക്ക് റാഞ്ചിയിലും വലിയ ഡിമാന്റാണുള്ളത്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്‍ ഏപ്രിലില്‍ ആരംഭിക്കും. ഇതിന് മുന്നോടിയായി മാര്‍ച്ച് പകുതിയോടെ ടീമുകള്‍ പരിശീലനം ആരംഭിക്കും. വീണ്ടും ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത് എത്തുന്ന ധോണിക്ക് ഇത്തവണയും തിരിച്ചടി നേരിടേണ്ടി വരുമോയെന്ന് കണ്ടറിയണം. അവസാന സീസണില്‍ വലിയ ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങിയ ധോണി നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

Story first published: Monday, January 25, 2021, 14:25 [IST]
Other articles published on Jan 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X