IPL 2021: കപ്പടിക്കുന്നത് മുംബൈ അല്ലെങ്കില്‍ ആ ടീം, പ്രവചിച്ച് ഇംഗ്ലീഷ് താരം, ട്രോളുമായി ജാഫര്‍
ദില്ലി: ഐപിഎല്ലിന്റെ 14ാം എഡിഷന്‍ ഇന്ന് തുടങ്ങുന്നതേ ഉള്ളൂ. എന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്‍ താരം മൈക്കിള്‍ വോന്‍ പ്രവചനം ഒക്കെ തുടങ്ങി കഴിഞ്ഞു. ഇത്തവണ ആരൊക്കെ കപ്പടിക്കാന്‍ സാധ്യതയുണ്ടെന്ന് വരെ വോന്‍ പ്രവചിച്ചിട്ടുണ്ട്. ഇത്തവണയും മുംബൈ ഇന്ത്യന്‍സ് തന്നെ ഐപിഎല്‍ കിരീടം ചൂടുമെന്നാണ് മൈക്കിള്‍ വോനിന്റെ പ്രവചനം. അതേസമയം ടൂര്‍ണമെന്റ് തുടങ്ങും മുമ്പാണ് ഈ പ്രവചനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുംബൈയല്ലാതെ വേറൊരു ടീം കിരീടം നേടുന്നുണ്ടെങ്കില്‍ അത് സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരിക്കുമെന്നും വോന്‍ പറഞ്ഞു.

മുംബൈക്ക് കടുത്ത രീതിയിലുള്ള ഫോമില്ലായ്മ ഉണ്ടെങ്കില്‍ മാത്രമേ അവര്‍ കിരീടം നേടാതിരിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വോണിന്റെ പ്രവചനം. നേരത്തെ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ ടി20 ടീമിനേക്കാള്‍ മികച്ചതാണെന്ന് മൈക്കിള്‍ വോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ മൈക്കിള്‍ വോണിനെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തി. അദ്ദേഹം പറയുന്നതിന് നേരെ തിരിച്ചാണ് സംഭവിക്കുകയെന്നും, വോണിന്റെ പ്രവചനം കേട്ട് മറ്റുള്ള ടീമുകളും തുള്ളിച്ചാടുകയും ചെയ്യുന്നുവെന്ന തരത്തിലുള്ള ട്രോളാണ് ജാഫര്‍ പങ്കുവെച്ചത്.
ജാഫര്‍ ട്രോളാണ് വേറെയും കാരണങ്ങളുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരുമെന്നായിരുന്നു വോണിന്റെ പ്രവചനം. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയും നേടി ഓസ്‌ട്രേലിയയെ ഞെട്ടിച്ചിരുന്നു. വോണിന്റെ ഈ പ്രവചനത്തെ വലിയ പരിഹാസങ്ങളോടെയാണ് പലരും നേരിട്ടത്. മുമ്പും പല പ്രവചനങ്ങളും വോണ്‍ നടത്തിയപ്പോള്‍ തെറ്റിപ്പോയിട്ടുണ്ട്. വോണിന്റെ പ്രവചനം കേട്ട് മുംബൈയ്‌ക്കോ സണ്‍റൈസേഴ്‌സിനോ വലിയ ആവേശം ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ജാഫര്‍ ട്രോളിലൂടെ സൂചിപ്പിക്കുന്നു.
അതേസമയം മുംബൈയുടെ ആദ്യ മത്സരം ഇന്ന് ആരംഭിക്കുകയാണ്. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂരിനെയാണ് മുംബൈ നേരിടുന്നത്. വെടിക്കെട്ട് താരം കിരോണ്‍ പൊള്ളാര്‍ഡ് ടീമിനൊപ്പം ചേര്‍ന്നത് മുംബൈക്ക് ആശ്വാസമാണ്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം വരുന്നത്. നേരത്തെ പരിശീലന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാതിരുന്നത് ക്വാറന്റൈനിലായത് കൊണ്ടായിരുന്നു. വോന്റെ പ്രവചനം നടക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ അഞ്ച് തവണ ജേതാക്കളായിട്ടുണ്ട് മുംബൈ ഇന്ത്യന്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications