ഡ്രീം ഇലവന്റെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുമോ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ ഡ്രീം ഇലവനെ ഔദ്യോഗികമായ പ്രഖ്യാപിക്കാതെ ബിസിസിഐ. നിലവില്‍ പ്രതിവര്‍ഷം 222 കോടി രൂപയ്ക്കാണ് ഈ വര്‍ഷത്തെ ഐപിഎല്‍ കരാര്‍ ഡ്രീം ഇലവന്‍ നേടിയത്. അടുത്ത രണ്ട് സീസണിലും ടൈറ്റില്‍ സ്‌പോണ്‍സറാകാന്‍ ഡ്രീം ഇലവനോട് ബിസിസിഐ ആവിശ്യപ്പെട്ടേക്കും. എന്നാല്‍ നിലവിലെ തുകയ്ക്കായിരിക്കില്ല.

240 കോടി രൂപയെങ്കിലും പ്രതി വര്‍ഷം നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ ധാരണയിലെത്താത്തിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വൈകാന്‍ കാരണമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സീസണില്‍ വിവോ തിരിച്ചെത്തിയില്ലെങ്കിലാണ് ഡ്രീം ഇലവന് മുന്നില്‍ അവസരമുണ്ടാവുക. എന്നാല്‍ നിലവിലെ തുകയ്ക്ക് കരാര്‍ നീട്ടാന്‍ ബിസിസിഐക്ക് താല്‍പര്യമില്ല.

ഈ സീസണില്‍ മാത്രം ടൈറ്റില്‍ സ്‌പോണ്‍സറായാല്‍ അടുത്ത സീസണില്‍ വീണ്ടും സ്‌പോണ്‍സറെ കണ്ടെത്തുക ബിസിസിഐക്ക് തലവേദനയാവും. അതിനാലാണ് മൂന്ന് സീസണിലെങ്കിലും കരാറൊപ്പിടാന്‍ ബിസിസി ഐ ശ്രമിക്കുന്നത്. എന്നാല്‍ നിലവിലെ തുകയ്ക്ക് കരാര്‍ നീട്ടാനും സാധിക്കില്ല. ഡ്രീം ഇലവന്‍ 222കോടി രൂപ പ്രതിവര്‍ഷം നല്‍കി മൂന്ന് വര്‍ഷത്തെ കരാര്‍ നേടിയാല്‍ കുറഞ്ഞത് 700 കോടിയുടെ നഷ്ടമെങ്കിലും ബിസിസി ഐക്ക് നേരിടേണ്ടിവരും. അതിനാല്‍ അടുത്ത രണ്ട് സീസണിലും തുക ഉയര്‍ത്തി നല്‍കണമെന്ന നിലപാടിലാണ് ബിസിസിഐ.

എന്നാല്‍ ഇതിനോട് അനുകൂലമായല്ല ഡ്രീം ഇലവന്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ രണ്ട് വഴികളാണ് ഡ്രീം ഇലവന് മുന്നിലുള്ളത്. ഒരു വഴി ഇത്തവണത്തെ സ്‌പോണ്‍സര്‍ഷിപ്പ് 222 കോടിക്ക് സ്വന്തമാക്കുക. രണ്ടാമത്തെ വഴി അടുത്ത രണ്ട് സീസണിലേക്കും തുക ഉയര്‍ത്തി നല്‍കി സ്‌പോണ്‍സര്‍ഷിപ്പ് നേടുക. ഇതിനോട് ഡ്രീം ഇലവന്റെ പ്രതികരണത്തെ ആശ്രയിച്ചാവും ബിസിസി ഐയുടെ നിലപാടുണ്ടാവുക.

നിലവില്‍ വന്‍ നഷ്ടമാണ് ബിസിസിഐക്ക് നേരിടേണ്ടിവരുന്നത്. ചൈനീസ് കമ്പനിയായ വിവോ ഓരോ സീസണിലും 440 കോടി രൂപയാണ് ബിസിസി ഐക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഡ്രീം ഇലവന്‍ ഇതിന്റെ പകുതി തുകയ്ക്കാണ് സ്‌പോണ്‍സറായിരിക്കുന്നത്. അടുത്ത രണ്ട് സീസണില്‍ക്കൂടി സ്‌പോണ്‍സറാകാന്‍ ഡ്രീം ഇലവന്‍ വിസമ്മതിച്ചാല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ ബിസിസി ഐക്ക് വീണ്ടും തീരുമാനം എടുക്കേണ്ടിവരും.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രീം ഇലവനില്‍ ചൈനീസ് കമ്പനിക്ക് ഉടമസ്ഥാവകാശം ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഇത് വെറും 10 ശതമാനം മാത്രമാണെന്ന് വ്യക്തമായിരുന്നു. നേരത്തെ ചൈനാ വിരുദ്ധ മനോഭാവം ഇന്ത്യയില്‍ ശക്തമായതിനെത്തുടര്‍ന്നാണ് ചൈനീസ് കമ്പനിയായ വിവോ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത്. 2019ല്‍ അഞ്ച് വര്‍ഷത്തെ കരാരാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഒപ്പിട്ടത്. ഇത് പ്രകാരം 2024വരെ വിവോയ്ക്ക് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് അവകാശമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications