കൊറോണ; ഐപിഎല്ലും ദക്ഷിണാഫ്രിക്കന്‍ പര്യടനവും അടച്ചിട്ട സ്റ്റേഡിയത്തില്‍?
ന്യൂഡല്‍ഹി: രാജ്യത്ത് കോറോണ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കാന്‍ ബിസിസിഐയും ആലോചിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഐപിഎല്ലുമായി രാജ്യത്ത് ക്രിക്കറ്റ് സീസണ്‍ സജീവമാകുന്നതിനിടെയാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരെ അകറ്റിനിര്‍ത്തി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഐപിഎല്‍ ശരിയായ സമയത്തു തന്നെ നടക്കുമെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. എന്നാല്‍, വലിയതോതില്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തുന്നത് കൊറോണ പടരുന്ന സാഹചര്യത്തില്‍ ഗുണകരമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് വൈറസ് വ്യാപനം തടയുന്നതിനായി അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ബിസിസിഐ ആലോചിക്കുകയാണ്.

ആരാധകരുടെയും കളിക്കാരുടേയും സുരക്ഷയാണ് പ്രധാനമെന്ന് ബിസിസിഐ വിലയിരുത്തുന്നു. ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫികളും ചര്‍ച്ചകളും മറ്റും ഒഴിവാക്കും. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നതെങ്കില്‍ ടെലിവിഷനിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മത്സരം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിലെത്തുന്ന സൗത്ത് ആഫ്രിക്കന്‍ ടീമും കടുത്ത നിയന്ത്രണങ്ങള്‍ക്ക് തീരുമാനിച്ചിട്ടുണ്ട്. പരസ്പരമുള്ള കൈകൊടുക്കല്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയേക്കും. ഒരുതരത്തിലും കളിക്കാരുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തികളിലേക്ക് തിരിയരുതെന്നാണ് ടീം മാനേജ്‌മെന്റ് നിര്‍ദ്ദേശമുള്ളത്.
അതേസമയം, ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ലീഗുകള്‍ പതിവുപോലെ നടക്കുന്നതിനാല്‍ ഐപിഎല്ലിനായി പ്രത്യേക നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് പറയുന്നവരുമുണ്ട്. എടികെ ബെംഗളുരു സെമി ഫൈനലില്‍ ഏതാണ്ട് 60,000 ത്തോളം ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തുതന്നെയായാലും മാര്‍ച്ച് അവസാനം വരെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷമായിരിക്കും ബിസിസിഐ അന്തിമ തീരുമാനം അറിയിക്കുക. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തിയാല്‍ ഫ്രാഞ്ചൈസികള്‍ക്ക് കോടികളുടെ നഷ്ടം സംഭവിച്ചേക്കാം. മാത്രമല്ല, ഐ പി എല്ലുമായി അനുബന്ധിച്ച് ഫ്രാഞ്ചൈസികള്‍ നടത്താറുള്ള പരിപാടികളും അനിശ്ചിതത്വത്തിലായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications