വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടു; ട്രന്റ് ബോള്‍ട്ടിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി കിവീസ് പേസ് ബൗളര്‍ ട്രന്റ് ബോള്‍ട്ടിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നാണ് മുംബൈ ബോള്‍ട്ടിനെ സ്വന്തമാക്കിയത്. 2018,19 സീസണില്‍ ഡല്‍ഹിക്കുവേണ്ടി കളിച്ച ബോള്‍ട്ടിന് ഫോം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഒഴിവാക്കാന്‍ ഡല്‍ഹി തീരുമാനിക്കുകയായിരുന്നു.

ലസിത് മലിംഗ, ജസ്പ്രീത് ബൂംറ തുടങ്ങി മികച്ച പേസ് കരുത്തുള്ള മുംബൈ നിരയിലേക്ക് ബോള്‍ട്ടുകൂടി എത്തുമ്പോള്‍ ടീമിന്റെ കരുത്തുയരും. മുംബൈയ്‌ക്കൊപ്പം മികച്ച റെക്കോഡുള്ള മിച്ചല്‍ മക്ലങ്ങനെ ഈ സീസണില്‍ ഒഴിവാക്കുമെന്നാണ് വിവരം. 30കാരനായ ബോള്‍ട്ട് 33 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 12 റണ്‍സും 38 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

ഐപിഎല്‍2020: അവസാന സീസണിലെ കോടിപതികള്‍, പക്ഷേ ഇത്തവണ ചീട്ടുകീറുംഐപിഎല്‍2020: അവസാന സീസണിലെ കോടിപതികള്‍, പക്ഷേ ഇത്തവണ ചീട്ടുകീറും

trentboult

രവിചന്ദ്ര അശ്വിനെ ഡല്‍ഹിക്ക് കൈമാറിയതിന് പിന്നാലെ മറ്റൊരു താരത്തെക്കൂടി പഞ്ചാബ് കൈമാറ്റം ചെയ്തു. ഫാസ്റ്റ് ബൗളര്‍ അങ്കിത് രജപുത്തിനെ രാജസ്ഥാന്‍ റോയല്‍സിനാണ് പഞ്ചാബ് കൈമാറിയത്. ഐപിഎല്‍ ചരിത്രത്തില്‍ ദേശീയ ടീമിനുവേണ്ടി കളിക്കാതെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളറാണ് രജപുത്. 23 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റാണ് രജപുത്തിന്റെ സമ്പാദ്യം.

Story first published: Thursday, November 14, 2019, 8:56 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X