Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: തീം സോങ് തന്റെ പാട്ട് കോപ്പിയടിച്ചത്, നിയമനടപടിക്കൊരുങ്ങി റാപ്പര്‍ കൃഷ്ണ കൗള്‍

ദുബായ്: ഏറെ പ്രതിസന്ധികള്‍ക്കിടയിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് കളമൊരുങ്ങുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പഴുതുകളില്ലാത്ത സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായുള്ള തീം സോങ് പുറത്തിറക്കിയിരുന്നു. കോവിഡ് കാലത്തെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഏറെയുണ്ടെങ്കിലും അതിനിടെയിലും ക്രിക്കറ്റ് ആവേശം ചോരാതെ കാത്തുസൂക്ഷിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്ന തീം സോങിന് വളരെ പ്രചാരം ലഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഐപിഎല്‍ തീം സോങ് തന്റെ റാപ്പ് സോങ്ങിന്റെ കോപ്പിയടിയാണെന്ന് അവകാശപ്പെട്ട് ഗായകന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനോടകം നിരവധി ആളുകള്‍ കണ്ട് കഴിഞ്ഞ തീം സോങ് തന്റെ 'ദേഖ് കൗന്‍ ആയാ വാപ്പസ്' എന്ന റാപ്പ് സോങ്ങില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് കൃഷ്ണ കൗള്‍ എന്ന ഗായകന്‍ അവകാശപ്പെടുന്നത്. ട്വിറ്ററിലും യു ട്യൂബിലും ഉള്‍പ്പെടെ വലിയ ആരാധക പിന്തുണയുള്ള റാപ്പ് ഗായകനും സംവിധായകനുമാണ് കൃഷ്ണ കൗര്‍.

ipl2020andkrishnakaul

'ആയേഗ ഹം വാപ്പസ്' എന്ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ തീം സോങ് മോഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ കൃഷ്ണ പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്റെ അനുവാദം വാങ്ങുകയോ, പേരോ മറ്റ് പരിഗണനയോ നല്‍കിയിട്ടില്ല. അതിനാല്‍ ഐപിഎല്ലിനെതിരേ നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ് കൃഷ്ണ. തന്റെ പാട്ട് കോപ്പിയടിച്ച വിവരം എല്ലാവരിലേക്കും എത്തിക്കാന്‍ എല്ലാവരും ഷെയര്‍ ചെയ്ത് സഹായിക്കണമെന്നും കൃഷ്ണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കോപ്പിയടി സംഭവത്തോട് ഐപിഎല്‍ വൃത്തങ്ങളാരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കൃഷ്ണയുടെ വാദം ശരിയാണെന്ന് തെളിയിക്കുന്ന സാമ്യത ഐപിഎല്ലിന്റെ തീം സോങ്ങിനുണ്ട്. ഐപിഎല്ലിന്റെ തീം സോങ് ഇതിനോടകം നിരവധി ആളുകള്‍ കണ്ട് കഴിഞ്ഞതിനാല്‍ നഷ്ടപരിഹാരം ആവിശ്യപ്പെട്ട് കൃഷ്ണ കോടതിയെ സമീപിച്ചാല്‍ ഐപിഎല്ലിന് അത് തിരിച്ചടിയാകുമെന്നുറപ്പ്. ഏറെ പ്രയാസങ്ങള്‍ക്കിടയില്‍ മുന്നോട്ട് പോകുന്ന ഐപിഎല്‍ ഭരണസമിതിക്ക് പുതിയ വിവാദം തലവേദനായുമെന്നുറപ്പാണ്.

ടീമുകളെല്ലാം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ആദ്യ മത്സരത്തില്‍ പോരാടിക്കുന്നത്. മുംബൈ നാല് തവണയും സിഎസ്‌കെ മൂന്ന് തവണയും ഐപിഎല്ലില്‍ കപ്പുയര്‍ത്തിയിട്ടുണ്ട്. നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുന്നത്.

കൃഷ്ണ കൗര്‍ ടിറ്റ്വര്‍ പോസ്റ്റ്

Story first published: Tuesday, September 8, 2020, 15:41 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+