Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: ആറ് ദിവസം യുഎഇയില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സമ്മതം മൂളി ഫ്രാഞ്ചൈസികള്‍

അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയില്‍ നടത്തുമെന്ന പ്രഖ്യാപനമെത്തിയതുമുതല്‍ ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കിയത് താരങ്ങളുടെ സുരക്ഷാ കാര്യങ്ങളെക്കുറിച്ചാണ്. ബിസിസി ഐയും സര്‍ക്കാരും ചേര്‍ന്ന് ടീമുകള്‍ക്കുള്ള എസ്ഒപി പുറത്തിറക്കിയെങ്കിലും ക്വാറന്റൈന്‍ ഒരുക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. ഇപ്പോഴിതാ യുഎഇയിലെത്തി ടീമിലെ മുഴുവനാളുകളെയും ആറ് ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ സമ്മതം അറിയിച്ചിരിക്കുകയാണ്.

താരങ്ങളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ സാഹസത്തിന് മുതിരാനില്ലെന്നും അതിനാല്‍ ആറ് ദിവസത്തെ ക്വാറന്റൈന്‍ താരങ്ങള്‍ക്ക് യുഎഇയില്‍ നല്‍കുമെന്നും ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക വൃത്തം പറഞ്ഞു. ദുബൈ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം ദുബൈയില്‍ എത്തുന്നതിന് 96 മണിക്കൂര്‍ മുമ്പ് കോവിഡ് ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചാല്‍ മതി. കൂടാതെ യുഎഇയിലെത്തിയ ശേഷം ഒരു പരിശോധന കൂടി നടത്തും. കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിയിക്കുന്നവര്‍ മാത്രം 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍മതി.

iplcup

താരങ്ങള്‍ക്ക് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ടീമുകള്‍ക്ക് ബയോ സെക്യൂരിറ്റി എര്‍പ്പാടാക്കും. ഒരു തരത്തിലും കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. താരങ്ങള്‍ തമ്മില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. ടീമുകള്‍ 24 അംഗങ്ങളായിട്ടാവും യുഎഇയിലെത്തുക. അതില്‍ കൂടുതല്‍ ആളുകളായാല്‍ കാര്യങ്ങളെ ഏകോപിപ്പിക്കുക വലിയ പ്രതിസന്ധിയാവും. നേരത്തെ 50 ശതമാനം കാണികളെ ഉള്‍പ്പെടുത്താന്‍ യുഎഇ ആലോചിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കാണികളെ പങ്കെടുപ്പിക്കേണ്ട തീരുമാനമാണ് ഉള്ളതെന്നാണ് വിവരം. കളിക്കിടെ ഐസിസിയുടെ നിര്‍ദേശ പ്രകാരമുള്ള കാര്യങ്ങളും പാലിക്കണം. പന്തില്‍ ഉമിനീര്‍ ഉപയോഗിക്കാന്‍ പാടില്ല.

നേരത്തെ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. മുംബൈ താരങ്ങളോട് രണ്ട് ടെസ്റ്റ് നേരത്തെ തന്നെ എടുക്കാനും മുംബൈയില്‍ എത്തി ടീമുമായി കൂടിച്ചേരുന്നതിന് മുമ്പ് മൂന്ന് ടെസ്റ്റ് കൂടി എടുക്കാനും മുംബൈ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ വിവോ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതോടെ പുതിയ സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.

Story first published: Thursday, August 6, 2020, 15:10 [IST]
Other articles published on Aug 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+