For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ 2020 യുഎഇയില്‍ നടത്തുന്നത് തടയണം; പരാതി നല്‍കി അഭിഭാഷകന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇത്തവണ ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്. ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളുമായി ബിസിസി ഐ മുന്നോട്ടുപോകവെ ഐപിഎല്‍ യുഎഇയില്‍ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് അഭിഷേക് ലാഗോ എന്ന അഭിഭാഷകന്‍. ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

വരുമാന നഷ്ടമാണ് പ്രധാന പ്രശ്‌നമായി ലാഗോ പരാതിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയില്‍ത്തന്നെ നടത്തിയാല്‍ ഇന്ത്യക്കത് നേട്ടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 'ഐപിഎല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള പരിപാടിയല്ല. കൊറോണമൂലം എല്ലാ ബിസിനസും പ്രതിസന്ധിയിലായിരിക്കുകയാണ്. ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടത്തിയാല്‍ സാമ്പത്തിക മേഖലയ്ക്കത് പുതു ഊര്‍ജം നല്‍കും'-ലാഗോ പരാതിയിലൂടെ പറഞ്ഞു. ലാഗോയുടെ പരാതി ഇന്ന് കോടതി പരിഗണിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ipllogo

നേരത്തെ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നാണ് നീണ്ടുപോയത്. ഐപിഎല്‍ സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ ബാധ്യത ബിസിസി ഐക്ക് നേരിടേണ്ടി വരും. അതിനാലാണ് ഏത് വിധേനയും ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സര്‍ക്കാരുമായും ഫ്രാഞ്ചൈസികളുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് യുഎഇയിലെ വേദിയായി തിരഞ്ഞെടുത്തത്. 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടത്തിയത് വിജയമായിരുന്നു.

ഇന്ത്യയിലെ കോവിഡ് വ്യാപനം ഓരോ ദിവസവും ശക്തമായിക്കൊണ്ടിരിക്കുന്നു. പ്രധാന മൈതാനങ്ങളിലെല്ലാം കോവിഡ് ഐസലോഷനുകളും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിച്ചത്. നിലവില്‍ യുഎഇയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. 50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിച്ച് ഐപിഎല്‍ നടത്താനും യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍ താരങ്ങളുടെ സുരക്ഷയെ മാനിച്ച് ഈ തീരുമാനത്തില്‍ നിന്ന് പിന്മാറി.

വിവോയ്ക്ക് പകരം പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും. ടൂര്‍ണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ടീമുകള്‍ ഐപിഎല്ലിനായി ഒരുങ്ങിക്കഴിഞ്ഞതിനാല്‍ പരാതിയില്‍ ബിസിസി ഐക്ക് എതിര്‍ വിധിയുണ്ടാകില്ലെന്നുറപ്പാണ്. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുന്നത്. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പഴയ പ്രതാപത്തോടെ തന്നെയാണ് ഇത്തവണത്തെയും ഐപിഎല്‍ നടക്കുന്നത്.

Story first published: Tuesday, August 18, 2020, 10:20 [IST]
Other articles published on Aug 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+