For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPl 2020: ഷെയ്ന്‍ വോണ്‍ വീണ്ടും രാജസ്ഥാനില്‍, ഇത്തവണയും നിര്‍ണ്ണായക റോള്‍

ദുബായ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കരുത്ത് പകരാന്‍ മുന്‍ രാജസ്ഥാന്‍ നായകനും ഓസീസ് ഇതിഹാസ സ്പിന്നറുമായ ഷെയ്ന്‍ വോണ്‍ എത്തുന്നു. ഇത്തവണ അംബാസഡര്‍,മെന്റര്‍ റോളിലാണ് വോണെത്തുന്നത്. അവസാന സീസണിലും രാജസ്ഥാന്റെ മെന്ററായി ഷെയ്ന്‍ വോണുണ്ടായിരുന്നു. വോണിന്റെ വരവ് സ്ഥിരീകരിച്ച് രാജസ്ഥാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഷെയ്ന്‍ വോണ്‍ കൂടി എത്തുന്നതോടെ രാജസ്ഥാന്‍ മാനസികമായി കൂടുതല്‍ കരുത്താര്‍ജിക്കും.

നിലവില്‍ രാജസ്ഥാന്റെ മുഖ്യ പരിശീലകന്‍ മക്‌ഡൊണാള്‍ഡും നായകന്‍ സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയക്കാരാണ്. ഷെയ്ന്‍ വോണിന്റെ 51ാം ജന്മദിനാശംസകള്‍ നേര്‍ന്നാണ് രാജസ്ഥാന്‍ ഷെയ്ന്‍ വോണിനെ ടീമിലേക്ക് സ്വാഗതം ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്‌സിയിലുള്ള വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടെ വോണിനെ സ്വാഗതം ചെയ്യുന്ന വീഡോയോയും രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായ ഷെയ്ന്‍ വോണ്‍ മടങ്ങിവരവ് സന്തോഷവും പങ്കുവെച്ചു.

shanewarneipl

'റോയല്‍സിലേക്ക് തിരിച്ചുവരികയെന്നത് മഹത്തായ അനുഭവമാണ്. എന്റെ ടീമും കുടുംബവുമാണ് രാജസ്ഥാന്‍. ടീമിനൊപ്പം ഏത് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചാലും അത് ഇഷ്ടമുള്ള കാര്യമാണ്. ലോകത്തിലെ ഞങ്ങളുടെ നിരവധി ആരാധകരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ സീസണെ വളരെ പോസിറ്റീവായാണ് കാണുന്നത്. മികച്ചൊരു പരിശീലക സംഘമാണ് ഇത്തവണയുള്ളത്. മികച്ചൊരു സീസണില്‍ വരും മാസങ്ങളില്‍ വലിയ കാര്യങ്ങള്‍ നേടാനാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ'-വോണ്‍ പറഞ്ഞു.

പ്രഥമ സീസണില്‍ത്തന്നെ രാജസ്ഥാന്‍ കിരീടം നേടിയത് ഷെയ്ന്‍ വോണിന്റെ നായകമികവിലായിരുന്നു. ശരാശരി ടീം മാത്രമായിരുന്ന രാജസ്ഥാനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു വോണിനുണ്ടായിരുന്നത്. 55 ഐപിഎല്ലില്‍ നിന്നായി 57 വിക്കറ്റാണ് ഷെയ്ന്‍ വോണ്‍ നേടിയത്. മെന്ററായി എത്തി വീണ്ടും ഒരു കിരീടം രാജസ്ഥാന്റെ അലമാരയിലെത്തിക്കാന്‍ വോണിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

ഇത്തവണ മികച്ച ടീമാണ് രാജസ്ഥാനുള്ളത്. ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍,സ്റ്റീവ് സ്മിത്ത്,സഞ്ജു സാംസണ്‍ എന്നിവരാണ് ടീമിന്റെ പ്രധാന കരുത്ത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവം രാജസ്ഥാന്‍ നിരയിലുണ്ട്. താരതമ്യേനെ സംതുലിതമായ ടീമാണ് രാജസ്ഥാനുള്ളത്. എന്നാല്‍ അജിന്‍ക്യ രഹാനെ ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ ടീം വിട്ടത് ഇത്തവണ തിരിച്ചടിയാകാന്‍ വഴിയുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ഷെയ്ന്‍ വോണിന്റെ ഉപദേശങ്ങള്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് കരുത്താകും.

Story first published: Monday, September 14, 2020, 10:13 [IST]
Other articles published on Sep 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+