IPL 2020: കാര്‍ത്തിക് മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍, വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍
അബുദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിന് തയ്യാറെടുക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍. ഐപിഎല്ലില്‍ ഇതിനോടകം അരങ്ങേറ്റം നടത്തിയിട്ടുള്ള സന്ദീപ് കെകെആറിനൊപ്പം രണ്ടാം സീസണിനാണ് ഇത്തവണ തയ്യാറെടുക്കുന്നത്. സെപ്റ്റംബര്‍ 19ന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തികിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍. കാര്‍ത്തിക് ഏത് സാഹചര്യത്തിലും മുന്നില്‍ നിന്ന് നയിക്കുന്ന നായകനും എല്ലാം പൂര്‍ണതയോടെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളുമാണെന്നാണ് സന്ദീപ് പറഞ്ഞത്.

ഡികെ സ്വാതന്ത്ര്യം നല്‍കുന്ന നായകന്‍
'ഐപിഎല്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതില്‍ വളരെ സന്തോഷവാനാണ്. ഡികെ ഭായ് (ദിനേഷ് കാര്‍ത്തിക്)മികച്ച നായകനാണ്. വളരെയധികം സ്വാതന്ത്ര്യം നല്‍കുന്ന അദ്ദേഹം കളത്തിനകത്തും പുറത്തും പിന്തുണ നല്‍കുന്നു. എല്ലാ മത്സരത്തിനായും സ്വയം തയ്യാറെടുക്കുക എന്നാണ് എപ്പോഴും അദ്ദേഹം പറയാറുള്ളത്. മുന്നില്‍ നിന്ന് നയിക്കുന്ന അദ്ദേഹം എല്ലാം പൂര്‍ണതയോടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന നായകനാണ്. എല്ലാ വിഭാഗങ്ങളിലും ഈ കൃത്യത വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു'-സന്ദീപ് വാര്യര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൊല്‍ക്കത്തയിലേക്കുള്ള വരവ്
2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ ഭാഗമായെങ്കിലും 2015വെര ഒരു മത്സരത്തിലും കളിച്ചില്ല. 2019 താരലേലത്തില്‍ ആരും സന്ദീപിനെ വാങ്ങിയില്ലെങ്കിലും കമലേഷ് നാഗര്‍കോട്ടിക്ക് പകരക്കാരനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തുകയായിരുന്നു. 'അവസാന സീസണില്‍ കൊല്‍ക്കത്ത ടീമില്‍ നിന്ന് വിളിവരുമ്പോള്‍ ഞാന്‍ ചെന്നൈയില്‍ ഒരു ആഭ്യന്തര മത്സരം കാണുകയായിരുന്നു.
കെകെആര്‍ ടീം എന്നെ ട്രയലിന് വിളിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ വൈകുന്നേരമാണ് നാഗര്‍കോട്ടിക്ക് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയെന്ന് മനസിലായത്. എന്നെ സംബന്ധിച്ച് വലിയൊരു നിമിഷമായിരുന്നു അത്. കെകെആര്‍ പോലൊരു വലിയ ടീമിനുവേണ്ടി കളിക്കുകയെന്നത് വലിയൊരു കാര്യമായിരുന്നു'-സന്ദീപ് പറഞ്ഞു.

കോവിഡ് കാലത്തെ മത്സരങ്ങള്‍
കോവിഡിനെത്തുടര്‍ന്ന് ഏറെ നാളായി മത്സരങ്ങളൊന്നും കളിക്കാന്‍ സന്ദീപിന് സാധിച്ചിട്ടില്ല.' അവസാന 5 മാസമായി ഒരു മത്സരം പോലും ഞാന്‍ കളിച്ചിട്ടില്ല. ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ്. യുവതാരങ്ങള്‍ക്ക് വലിയ പ്ലാറ്റ്‌ഫോമാണ് ഐപിഎല്‍. അതിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷം. മികച്ച ടീം തന്നെ ഇത്തവണ കൊല്‍ക്കത്തയ്‌ക്കൊപ്പമുണ്ട്'-സന്ദീപ് പറഞ്ഞു. ഈ അടുത്ത് രഞ്ജി ട്രോഫിയില്‍ കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് സന്ദീപ് ചേക്കേറിയിരുന്നു.

കരിയര്‍
29കാരനയാ സന്ദീപ് മൂന്ന് ഐപിഎല്‍ മത്സരങ്ങളാണ് കളിച്ചത്.രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി.57 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 11 അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 186 വിക്കറ്റും 55 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 66 വിക്കറ്റും 47ടി20യില്‍ നിന്ന് 46 വിക്കറ്റുമാണ് സന്ദീപിന്റെ ഫസ്റ്റ്ക്ലാസ് കരിയര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications