Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020; ഷെഡ്യൂള്‍ എവിടെ? പുറത്തുവിടാത്തതിന് കാരണമിതാണ്

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി എട്ട് ടീമുകളും ഇതിനോടകം യുഎഇയില്‍ എത്തിക്കഴിഞ്ഞു. ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഇതുവരെയായും ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ സീസണുകളില്‍ നേരത്തെ തന്നെ ഷെഡ്യൂള്‍ പുറത്തുവിടാറുണ്ട്.

എന്നാല്‍ ഇത്തവണ എന്താണ് ഷെഡ്യൂള്‍ പ്രഖ്യാപിക്കാത്തതെന്ന ആശങ്കയിലാണ് ആരാധകരുള്ളത്. ഐപിഎല്‍ 13ാം സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാത്തതിന് കാരണം മറ്റൊന്നുമല്ല,കോവിഡ് 19 മഹാവ്യാധി തന്നെയാണ്. ടീമിലെ ഏതെങ്കിലും ഒരു താരത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചാല്‍ മത്സരം ചിലപ്പോള്‍ നീട്ടിവെക്കേണ്ട അവസ്ഥയുണ്ടായേക്കും. നേരത്തെ ഷെഡ്യൂള്‍ പുറത്തുവിട്ടാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ipl2020

അതിനാലാണ് ഷെഡ്യൂള്‍ പുറത്തുവിടാന്‍ ബിസിസിഐ മടിക്കുന്നത്. കൂടാതെ ഐപിഎല്ലിന് മുമ്പായി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ പരിമിത ഓവര്‍ പരമ്പര ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്. മൂന്ന് വീതം ഏകദിനവും ടി20യും അടങ്ങുന്ന പരമ്പരയ്ക്ക് ശേഷം സെപ്റ്റംബര്‍ 17, 18 തീയ്യതികളിലായി മാത്രമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ ഐപിഎല്ലിനായി എത്തുകയുള്ളൂവെന്നാണ് വിവരം.

നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയത് നാല് ദിവസത്തെ വിശ്രമം എങ്കിലും ഇവര്‍ക്ക് കൊടുക്കേണ്ടി വരും. അതിനാല്‍ത്തന്നെ ഓസീസ്,ഇംഗ്ലണ്ട് താരങ്ങള്‍ കുറവുള്ള ടീമുകളുടെ മത്സരം ആദ്യം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് വിവരം. ഐപിഎല്ലിന്റെ രണ്ടാം വാരം ടൂര്‍ണമെന്റില്‍ വളരെ നിര്‍ണ്ണായകമാണ്. മത്സരഗതിയെ തീരുമാനിക്കുന്നതില്‍ രണ്ടാം വാരത്തെ മത്സരങ്ങള്‍ നിര്‍ണ്ണായക പങ്കുണ്ട്.

ആരാധകരുടെ താല്‍പര്യവും പരിഗണിക്കണം. അതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തത്തിന്റെ സമയം ഉറപ്പാക്കിയ ശേഷം മത്സരത്തിന്റെ ക്രമം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് ബിസിസിഐ. ഈ ആഴ്ച ഷെഡ്യൂള്‍ പുറത്തുവിട്ടേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലിനായി ടിവി ചാനലുകാര്‍ക്കും മറ്റും ഷെഡ്യൂള്‍ തയ്യാറാക്കേണ്ടതിനാല്‍ എത്രയും വേഗം ഐപിഎല്ലിന്റെ മത്സരക്രമം പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ.

കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ ശക്തമായതിനാലാണ് ഇത്തവണത്തെ ഐപിഎല്‍ യുഎഇയില്‍ നടത്തുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഇത്തവണ ഐപിഎല്‍ നടത്തുക. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ബയോ ബബിള്‍ സുരക്ഷയിലാവും താരങ്ങള്‍ പരിശീലനം ആരംഭിക്കുക. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. യുഎഇയിലെ മൂന്ന് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.പൊതുവേ സ്പിന്നിനെ അനുകൂലിക്കുന്ന മൈതാനമാണ് യുഎഇയിലേത്.

Story first published: Monday, August 24, 2020, 12:33 [IST]
Other articles published on Aug 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+