Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദര്‍ഭ പേസര്‍ ആദിത്യ താക്കറെ ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറാകും; ടീമിനൊപ്പം യുഎഇയിലേക്ക്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണ്‍ യുഎഇയിലായതിനാല്‍ത്തന്നെ ടീം അംഗങ്ങളുടെ എണ്ണത്തിലടക്കം ഇത്തവണ പരിമിതികളുണ്ട്. പരിശീലനവും മറ്റ് കാര്യങ്ങളും അനുവദിക്കപ്പെട്ട സമയത്ത് മാത്രമെ ടീമുകള്‍ക്ക് ചെയ്യാന്‍ സാധിക്കൂ. കോവിഡിന്റെ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കിയാണ് ഇത്തവണത്തെ ഐപിഎല്‍ നടത്തുന്നത്. യുഎഇയില്‍ ടീമുകള്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കാനുള്ള സാധ്യത കുറവാണ്.

കൂടാതെ നെറ്റ്‌സില്‍ പന്തെറിയാന്‍ കൂടുതല്‍ താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുപോകാനും സാധിക്കില്ല. എന്തായാലും ഇത്തവണത്തെ ഐപിഎല്‍ പരിശീലനത്തിനായി ആര്‍സിബി നെറ്റ്‌സില്‍ പന്തെറിയാന്‍ വിദര്‍ഭ പേസര്‍ ആദിത്യ താക്കറെ ഉണ്ടാകും. ആദിത്യ താക്കറെയെ ആര്‍സിബി നെറ്റ്‌സ് ബൗളറായി തിരഞ്ഞെടുത്ത വിവരം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളാണ് പുറത്തുവിട്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് ആദിത്യക്ക് കരുത്തായത്.

rcblogo

വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, പാര്‍ഥിവ് പട്ടേല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ചാമ്പ്യന്‍ താരങ്ങള്‍ക്കെതിരേ നെറ്റ്‌സില്‍ പന്തെറിയുന്നത് ആദിത്യയുടെ കരിയറില്‍ത്തന്നെ വലിയ വഴിത്തിരിവ് ഉണ്ടാക്കിയേക്കാം. 'ആദിത്യ കോവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. ആര്‍സിബിയുടെ ഭാഗമായി ആദിത്യയെ കാണാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. നെറ്റ്‌സില്‍ നായകന്‍ വിരാട് കോലിയേയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും തൃപ്തിപ്പെടുത്തിയാല്‍ അവന്‍ എവിടെയെത്തുമെന്ന് ആര്‍ക്കും പറയാനാവില്ല'-വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

2017ലെ രഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹിക്കെതിരേ ഇറങ്ങിയ വിദര്‍ഭ ടീമില്‍ ആദിത്യയും ഉണ്ടായിരുന്നു. മത്സരത്തില്‍ ബൗളിങ് ഓപ്പണ്‍ ചെയ്ത ആദിത്യ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. അവസാന സീസണിലെ സികെ നായിഡു ട്രോഫിയില്‍ രാജസ്ഥാന്റെ അണ്ടര്‍ 23 ടീമിനെതിരേ 12 വിക്കറ്റാണ് ആദിത്യ വീഴ്ത്തിയത്. പഞ്ചാബിനെതിരായ അടുത്ത മത്സരത്തില്‍ ഏഴ് വിക്കറ്റും താരം വീഴ്ത്തിയിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ഡല്‍ഹിക്കെതിരേ ഫിറോസ് ഷാ കോഡ്‌ല സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റ് നേടിയതും ആദിത്യത്തയെ ശ്രദ്ധേയനാക്കി. 21കാരനായ താരം 10 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 31 വിക്കറ്റും 3 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1 വിക്കറ്റുമാണ് വീഴ്ത്തിയത്. ഇന്ത്യയുടെ ഭാവി പേസ് ബൗളറായി വളരാന്‍ പ്രതിഭയുള്ള താരമാണ് ആദിത്യ. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ സജീവ പ്രതീക്ഷയിലാണ്.

Story first published: Wednesday, August 12, 2020, 16:44 [IST]
Other articles published on Aug 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+