Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 2016 മുതല്‍ ആര്‍സിബി ഏറ്റവും സംതുലിതമായ ടീം-പറയാന്‍ കാരണമുണ്ടെന്ന് കോലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ദൗര്‍ഭാഗ്യമുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. പ്രഥമ സീസണ്‍ മുതല്‍ മികച്ച താരങ്ങളും വലിയ ആരാധക പിന്തുണയും ഉണ്ടായിട്ടും ഒരു തവണ പോലും കിരീടം നേടാന്‍ ടീമിന് സാധിച്ചിട്ടില്ല. വിരാട് കോലി ആര്‍സിബിയുടെ നായകനായ ശേഷം പ്രതീക്ഷ ഉയര്‍ന്നെങ്കിലും കോലിക്കും ടീമിന് കിരീടം നേടിക്കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

താരസമ്പന്നമായ ടീമുമായി ഇത്തവണയും എത്തുന്ന ആര്‍സിബി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴിതാ 2016 മുതല്‍ ഏറ്റവും സംതുലിതമായ ടീമാണ് ആര്‍സിബിയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നായകനായ വിരാട് കോലി. 2016ല്‍ ഫൈനലിലെത്തിയ ആര്‍സിബി കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. 'ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുള്ള ടീമാണ് ആര്‍സിബി. ക്രിസ് മോറിസിനെപ്പോലൊരു താരത്തെ അമൂല്യമായാണ് ഈ സീസണില്‍ കാണുന്നത്.

kohlircb

ടീമിനുള്ളില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപകാരപ്പെടും. ഈ സീസണില്‍ ടീമിലെത്തിയ താരങ്ങളും സന്തോഷം നല്‍കുന്നവരാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് നിരവധി അനുഭവസമ്പത്തുള്ള താരമാണ് ഫിഞ്ച്. ജോഷ് ഫിലിപ്പ് ഭാവിയിലെ മികച്ച താരമാണ്. അനുഭവസമ്പത്തും യുവത്വവും നിറഞ്ഞ ടീമാണ് ഇത്തവണത്തേത്. ടി20ന് അനുയോജ്യരായ നിരവധി താരങ്ങളുണ്ട്. ഉത്തരവാദിത്ത്വം ഏറ്റെടുക്കാനും അവസരത്തിനായും കാത്തിരിക്കുകയാണവര്‍' -വിരാട് കോലി പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ 2016ലെ ടീമില്‍ കളിക്കാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. അതിന് ശേഷം ഏറ്റവും സംതുലിതമായ ടീം ആര്‍സിബിയാണെന്നാണ് എനിക്ക് തോന്നുന്നത്. നിലവില്‍ മികച്ച രീതിയില്‍ ഇതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ടീമിന് സാധിക്കുന്നുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആര്‍സിബി പരിശീലനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. അഞ്ച് മാസത്തിലേറെയായി ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും പഴയ താളം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് താരങ്ങളെല്ലാം അഭിപ്രായപ്പെടുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയാണ് താരങ്ങളുടെ പരിശീലനവും താമസവുമെല്ലാം മുന്നോട്ട് പോകുന്നത്. വിരാട് കോലിക്കൊപ്പം എബി ഡിവില്ലിയേഴ്‌സ്,ആരോണ്‍ ഫിഞ്ച് എന്നിവരാവും ഇത്തവണ ബാറ്റിങ്ങില്‍ പ്രധാന പ്രതീക്ഷ. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനങ്ങളില്‍ യുസ്‌വേന്ദ്ര ചഹാലിന്റെ സാന്നിധ്യം ടീമിന് കരുത്താകും. ഡെയ്ല്‍ സ്റ്റെയിന്‍ ഇത്തവണ ആര്‍സിബി ബൗളിങ് നിരയിലുണ്ടാവും. 21ാം തീയ്യതി സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആര്‍സിബിയുടെ ആദ്യ എതിരാളികള്‍.

Story first published: Tuesday, September 8, 2020, 10:07 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+