Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബി ഇന്‍സ്റ്റഗ്രാമിലെയും ട്വിറ്ററിലെയും ഫോട്ടോസ് ഡിലീറ്റ് ചെയ്തു; അമ്പരന്ന് ചാഹല്‍

ബംഗളൂരു: ഐപിഎല്ലിലെ ആരാധക പിന്തുണയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (ആര്‍സിബി). ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നായകനായ ടീമില്‍ എബി ഡിവില്ലിയേഴ്‌സ്, യുസ്‌വേന്ദ്ര ചാഹല്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും വന്‍ പിന്തുണയുള്ള ആര്‍സിബിയുടെ പുതിയ നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ആര്‍സിബിയുടെ ഔദ്യോഗിക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഉണ്ടായിരുന്ന മുഴുവന്‍ ചിത്രങ്ങളും ഡിലീറ്റ് ചെയ്തതാണ് ആരാധകരെയും താരങ്ങളെയും ഒന്നടങ്കം ഞെട്ടിച്ചത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് ചാഹല്‍ ട്വീറ്റ് ചെയ്തു. ടെലിവിഷന്‍ അവതാരകനും മുന്‍ ഇന്ത്യന്‍ താരവുമായ ഹര്‍ഷ ബോഗലെയും എന്താണ് സംഭവിച്ചതെന്ന് ട്വിറ്ററിലൂടെ ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കെങ്കിലും അറിയുമോ? ഇന്‍സ്റ്റഗ്രാമിലെ എല്ലാ ചിത്രങ്ങളും പ്രൊഫൈനല്‍ ചിത്രവും നീക്കം ചെയ്തിരിക്കുന്നു എന്നാണ് ബോഗലെ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഔദ്യോഗികമായി ബംഗളൂരു ടീം വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

rcb

സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതിന് പിന്നാലെ ആര്‍സിബി മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി കരാറൊപ്പിട്ടിരുന്നു. പുതിയ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റെത്തുന്നതിനാല്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടുന്ന പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും ആരാധകര്‍ക്കിടയിലേക്ക് എത്തിക്കുന്നതിനുമാണ് പഴയ ഫോട്ടോസ് ഡിലീറ്റ് ചെയ്തിരിക്കുന്നതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളുള്ളത്. 2016ല്‍ റണ്ണേഴ്‌സപ്പായതൊഴിച്ചാല്‍ കാര്യമായ നേട്ടമൊന്നും ബംഗളൂരുവിന് ഐപിഎല്ലില്‍ നേടാന്‍ സാധിച്ചിട്ടില്ല. അവസാന സീസണിലും നിരാശപ്പെടുത്തിയ ബംഗളൂരു ഇത്തവണ കിരീട പ്രതീക്ഷയിലാണ്. സൈമണ്‍ കാറ്റിച്ചാണ് ആര്‍സിബിയുടെ പരിശീലകന്‍. കോലിക്കും ഡിവില്ലിയേഴ്‌സിനുമൊപ്പം പാര്‍ഥിവ് പട്ടേല്‍, ഡെയ്ല്‍ സ്റ്റെയിന്‍, ശിവം ദുബെ, മോയിന്‍ അലി, ക്രിസ് മോറിസ് തുടങ്ങിയവരാണ് ബംഗളൂരുവിന്റെ മറ്റ് പ്രധാന താരങ്ങള്‍.

Story first published: Thursday, February 13, 2020, 9:42 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+