For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്വാറന്റൈനിലും വിശ്രമമില്ല, കോലി കഠിന പരിശീലനത്തില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി ടീമുകളെല്ലാം യുഎഇയിലെത്തിക്കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറ് ദിവസത്തെ ക്വാറന്റൈന് ശേഷമാവും ടീമുകള്‍ പരിശീലനം ആരംഭിക്കുക. നിലവില്‍ ടീമുകളെല്ലാം ആദ്യ പരിശോധന പൂര്‍ത്തിയാക്കി ക്വാറന്റൈനില്‍ പ്രവേശിച്ച് കഴിഞ്ഞു. ക്വാറന്റൈന്‍ സമയത്തും സമയം പാഴാക്കാതെ കഠിന പരിശീലനം നടത്തുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകനായ വിരാട് കോലി. ഹോട്ടലില്‍ കഠിനമായി വ്യായാമം ചെയ്യുന്ന കോലിയുടെ ചിത്രങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

കോലിയുടെ വീഡിയോക്ക് പ്രതികരണവുമായി സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് ആര്‍സിബി ടീം യുഎഇയിലെത്തിയത്. താരങ്ങളെല്ലാം ബംഗളൂരുവില്‍ ഒത്തുകൂടി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുഎഇയിലേക്ക് പുറപ്പെട്ടപ്പോള്‍ കോലി മുംബൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് യുഎഇയിലെത്തിയത്. ലോക്ഡൗണിന്റെ സമയം മുതല്‍ മുംബൈയിലായിരുന്ന കോലി ഐപിഎല്ലിന് മുന്നോടിയായി സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കുകയും സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

kohlircb

പരിശോധനാ ഫലത്തില്‍ രോഗമില്ലെന്ന് വ്യക്തമായതിനാല്‍ മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്ര ഒഴിവാക്കി നേരിട്ട് കോലി മുംബൈയില്‍ നിന്ന് യുഎഇയിലേക്ക് പോവുകയായിരുന്നുവെന്നാണ് മുംബൈ മിററിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഐപിഎല്ലിന്റെ 12 സീസണിലും ശക്തമായ ടീമുമായി എത്തിയിട്ടും കിരീടം നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ഇത്തവണ ഏറെ പ്രതീക്ഷയിലാണ് കോലിയും സംഘവും.

ക്വാറന്റൈനിലിരിക്കെ മൂന്ന് കോവിഡ് പരിശോധനകള്‍ താരങ്ങള്‍ക്ക് നടത്തും. ഇതില്‍ രോഗമില്ലെന്ന് വ്യക്തമാകുന്നവരെ ബയോ ബബിള്‍ സുരക്ഷയില്‍ പാര്‍പ്പിച്ച് പരിശീലനത്തിന് അനുമതി നല്‍കും. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ത്യ വിടുന്നതിന് മുമ്പ് ചെന്നൈയില്‍ അഞ്ച് ദിവസത്തെ പരിശീലന ക്യാംപ് നടത്തിയിരുന്നു. ആഗസ്റ്റ് 15 മുതല്‍ 20വരെ നടന്ന ക്യാംപില്‍ ധോണി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളാണ് ആദ്യം യുഎഇയിലെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ അവസാനക്കാരായി സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും യുഎഇയിലെത്തി. അടച്ചിട്ട സ്റ്റേഡിയത്തില്‍ കര്‍ശന സുരക്ഷയൊരുക്കി നടത്തുന്ന ഐപിഎല്ലില്‍ ആരാധകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്.

rcbtweet
Story first published: Monday, August 24, 2020, 12:04 [IST]
Other articles published on Aug 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+