Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബെന്‍ സ്‌റ്റോക്‌സ് ഇത്തവണ കളിക്കുമോ? രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ പറയുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രാജസ്ഥാനേറ്റ വലിയ തിരിച്ചടി ബെന്‍ സ്റ്റോക്‌സിന്റെ അഭാവമാണ്. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് ന്യൂസീലന്‍ഡില്‍ നില്‍ക്കേണ്ടി വന്നതിനാല്‍ സ്റ്റോക്‌സ് ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. രാജസ്ഥാന്റെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള സ്റ്റോക്‌സിന്റെ അഭാവം ടീമിനെ സംബന്ധിച്ച് വലിയ പ്രശ്‌നം തന്നെയാണ്.

ഇപ്പോഴിതാ ഇത്തവണ ബെന്‍സ്‌റ്റോക്‌സ് ഐപിഎല്ലിനുണ്ടാവുമോയെന്നത് സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ ആന്‍ഡ്രേ മക്‌ഡൊണാള്‍ഡ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. സ്റ്റോക്‌സ് എപ്പോള്‍ തിരിച്ചുവരുമെന്ന് വ്യക്തമായി അറിയില്ലെന്നാണ് മക്‌ഡൊണാള്‍ഡ് പറഞ്ഞത്. 'വളരെയേറെ പ്രതിസന്ധി സമയത്തിലൂടെയാണ് സ്റ്റോക്‌സും കുടുംബവും കടന്ന് പോകുന്നത്. അതിനാല്‍ത്തന്നെ അവന് ആവിശ്യമുള്ളത്ര സമയം അനുവദിച്ച് നല്‍കിയിട്ടുണ്ട്. എപ്പോള്‍ സ്‌റ്റോക്‌സ് മടങ്ങിവരുമെന്നത് സംബന്ധിച്ച് വ്യക്തമായി പറയാന്‍ കഴിയില്ല'-മക്‌ഡൊണാള്‍ഡ് പറഞ്ഞു.

benstokesipl

സ്റ്റോക്‌സിന്റെ അഭാവം നികത്താന്‍ പറ്റുന്ന വെടിക്കെട്ട് ഓള്‍റൗണ്ടര്‍ രാജസ്ഥാന്‍ നിരയിലില്ല. ടോം കറാന്‍,യുവതാരം റിയാന്‍ പരാഗ് എന്നിവരും ടീമിലുണ്ടാകും. എന്നാല്‍ ഇരുവര്‍ക്കും അനുഭസമ്പത്ത് കുറവാണ്. വലിയ സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കുക ഇവരെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സ്റ്റീവ് സ്മിത്താണ്.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയ്ക്കിടെ സ്റ്റീവ് സ്മിത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്കിനെയോര്‍ത്ത് ഭയക്കേണ്ടതില്ലെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു. അത് സാധാരണ സംഭവം മാത്രമാണെന്നും അല്‍പ്പം കൂടി സമയം സ്മിത്തിന് കൂടുതല്‍ നല്‍കേണ്ടി വരുമെന്നും ആദ്യ മത്സരം മുതല്‍ അവന്‍ ഉണ്ടാകുമെന്നും മക്‌ഡൊണാള്‍ഡ് പറഞ്ഞു. ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള അനൂജ് റാവത്ത് യശ്വസി ജയ്‌സ്വാള്‍ എന്നീ ഇടം കൈയന്‍മാരെ ടീമിലെത്തിച്ച് ടീം കരുത്തുയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ താരങ്ങള്‍ ആദ്യ മത്സരം മുതല്‍ ഐപിഎല്ലിനുണ്ടാവുമെയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. 22 താരങ്ങളാണ് ഇംഗ്ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. ഈ മാസം 16നാണ് ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പരമ്പര അവസാനിക്കുന്നത്. ഇതിന് ശേഷം യുഎഇയിലേക്കെത്തിയാലും യുഎഇയിലെ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശ പ്രകാരമുള്ള 7 ദിന ക്വാറന്റെയ്ന്‍ നോക്കേണ്ടി വന്നേക്കും. 19ന് ഐപിഎല്ലും ആരംഭിക്കും. 22ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

Story first published: Wednesday, September 16, 2020, 9:44 [IST]
Other articles published on Sep 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+