Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ശ്രമിച്ചട്ടില്ല, നിലപാടില്‍ മലക്കം മറിഞ്ഞ് പതഞ്ജലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ പ്രഖ്യാപിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ തങ്ങളുടെ പിന്മാറ്റം അറിയിച്ച് ബാബ രാംദേവിന്റെ പതഞ്ജലി. നേരത്തെ ഐപിഎല്‍2020ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ആദ്യം താല്‍പര്യം അറിയിച്ച് രംഗത്തെത്തിയത് പതഞ്ജലിയാണെങ്കിലും ഇപ്പോള്‍ നിലപാടില്‍ യു ടേണ്‍ അടിച്ചിരിക്കുകയാണ് പതഞ്ജലി ഗ്രൂപ്പ്.

ഹരിദ്വാറിലെ പതഞ്ജലി യോഗപീതത്തില്‍വെച്ച് ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി പതഞ്ജലി ശ്രമം നടത്തിയെന്ന വാദത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ബാബ രാംദേവ്. മറ്റ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ശ്രമിക്കാതിരുന്നാല്‍ മാത്രമെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിനായി പതഞ്ജലി മുന്‍നിരയിലേക്ക് വരികയുള്ളൂ എന്നും ബാബ രാംദേവ് പറഞ്ഞു.

iplandpatanjali

നേരത്തെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിനായി മുന്‍നിരയില്‍ത്തന്നെ പതഞ്ജലി ഉണ്ടായിരുന്നു. ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പതഞ്ജലിയെ ആഗോളാ മാര്‍ക്കറ്റിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പതഞ്ജലിയുടെ ഭാരവാഹികളിലൊരാളായ എസ്‌കെ തിജര്‍വാല മാധ്യമങ്ങോട് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ബിസിസി ഐക്ക് അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമാവാനെ ഇല്ലെന്ന നിലപാടിലാണ് പതഞ്ജലിയുള്ളത്.

നേരത്തെ പതഞ്ജലി ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് താല്‍പര്യമറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നു. ചൈനീസ് വിരുദ്ധ മനോഭാവം രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്നതിനെത്തുടര്‍ന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയെ ഒഴിവിലേക്കാണ് ബിസിസിഐ പുതിയ സ്‌പോണ്‍സറെ തേടുന്നത്. ഏകദേശം 430 കോടിയില്‍ അധികം തുക ഒരു സീസണില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍ മുടക്കേണ്ടി വരും.

ആഗസ്റ്റ് 14ആയിരുന്നു സ്‌പോണ്‍സര്‍ഷിപ്പിനായ് അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി. 300 കോടിയില്‍ അധികം വരുമാനമുള്ള കമ്പനികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. നാളെ സ്‌പോണ്‍സറെ പ്രഖ്യാപിക്കാനിരിക്കെ ടാറ്റാ സണ്‍സിനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയെക്കൂടാതെ ആമസോണ്‍, റിലയന്‍സ് ജിയോ, ബൈജൂസ്, അണ്‍ അക്കാദമി, ഡ്രീം 11 എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് പ്രധാനികള്‍. എന്തായാലും നാളെ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമെത്തും.

സെപ്റ്റംബര്‍ 19മുതല്‍ നവംബര്‍ 10വരെ യുഎഇയിലാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. ഇതിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകളും ബിസിസിഐയും. ആഗസ്റ്റ് 20ന് ശേഷമാവും ടീമുകള്‍ യുഎഇയിലേക്ക് പോവുക. കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ആവേശം ഒട്ടും ചോരാതെ ഐപിഎല്‍ 2020 ആരാധകരിലേക്കെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിസിസിഐ.

Story first published: Monday, August 17, 2020, 16:25 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+