Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹര്‍ഭജനും റെയ്‌നയ്ക്കും പകരക്കാരെത്തില്ല, ഭാവി ടീം മാനേജ്‌മെന്റ് തീരുമാനിക്കും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും തിരിച്ചടി നേരിട്ട ടീം എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. യുഎഇയിലെത്തിയ ശേഷം 13 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സൂപ്പര്‍ താരവും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതും ടീമിന് കനത്ത പ്രഹരമായി.കഴിഞ്ഞ ദിവസം ഹര്‍ഭജന്‍ സിങ്ങും സീസണില്‍ നിന്ന് പിന്മാറിയതോടെ വലിയ വിടവാണ് സിഎസ്‌കെ ടീമില്‍ സംഭവിച്ചിരിക്കുന്നത്.

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇതുവരെയായും സിഎസ്‌കെ ഇരുവര്‍ക്കും പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ ഈ സീസണില്‍ ഇരുവര്‍ക്കും പകരക്കാരെ ടീമിലേക്കെത്തിക്കില്ലെന്ന നിലപാടിലാണ് സിഎസ്‌കെ മാനേജ്‌മെന്റെന്നും ഇരു താരങ്ങളുടെയും ഭാവി മാനേജ്‌മെന്റ് പിന്നീട് തീരുമാനിക്കുമെന്നും സിഎസ്‌കെയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

rainaandharbhajanipl

ഇതിനിടെയില്‍ പുതിയ താരത്തെ എത്തിക്കുക വലിയ പ്രയാസമുള്ള കാര്യമായതിനാലാണ് സിഎസ്‌കെ ടീം ഇരുവര്‍ക്കും പകരക്കാരെ പ്രഖ്യാപിക്കാത്തതെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. റെയ്‌നയുടെ അഭാവം സിഎസ്‌കെ നിരയില്‍ നിഴലിച്ച് നില്‍ക്കും. മൂന്നാം നമ്പറില്‍ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെ ജഴ്‌സിയില്‍ റെയ്‌നയുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് റെയ്‌ന.

നായകനും പരിശീലകനും നല്‍കാറുള്ള അതേ സൗകര്യമുള്ള മുറി നല്‍കാത്തതിനാലാണ് റെയ്‌ന ടീം മാനേജ്‌മെന്റുമായി ഉടക്കി നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു ടീം മാനേജ്‌മെന്റിന്റെ ആദ്യ പ്രതികരണങ്ങളും. പിന്നീട് സംഭവം വിവാദം ആകാതിരിക്കാന്‍ ഇരുവരും നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇന്ത്യയിലെത്തിയ റെയ്‌ന കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പരിശീലന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് റെയ്‌ന സിഎസ്‌കെയിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചനയായാണ് പല ആരാധകരും വില ഇരുത്തിയത്.

ഹര്‍ഭജന്‍ സിങ്ങിന്റെ അഭാവം സിഎസ്‌കെയെ അത്രയ്ക്ക് ബാധിക്കില്ല. കാരണം ഇത്തവണ സ്പിന്‍ ബൗളര്‍മാരുടെ നീണ്ട നിര തന്നെ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. കരണ്‍ ശര്‍മ,രവീന്ദ്ര ജഡേജ,ഇമ്രാന്‍ താഹിര്‍,മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെക്കൂടാതെ കൊല്‍ക്കത്ത ഒഴിവാക്കിയ പീയൂഷ് ചൗളയേയും സിഎസ്‌കെ ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ സിഎസ്‌കെ നേരിടും.

Story first published: Tuesday, September 8, 2020, 16:29 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+