Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ ആദ്യ മത്സരത്തിനുണ്ടാവുമോയെന്ന് ഉറപ്പില്ല; പഞ്ചാബ് സിഇഒ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും നാല് ദിവസം മാത്രമാണ് കാത്തിരിക്കേണ്ടത്. എട്ട് ഫ്രാഞ്ചൈസികളും അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇപ്പോള്‍. 19ന് കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ലെന്ന് തന്നെ പ്രത്യാശിക്കാം. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസം മാത്രം ബാക്കി നില്‍ക്കെ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ താരങ്ങള്‍ ആദ്യ മത്സരം മുതല്‍ ടീമിലുണ്ടാവുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സിഇഒ സതീഷ് മേനോന്‍.

'ഇരു രാജ്യത്തിലെയും താരങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരം ആരും നല്‍കിയിട്ടില്ല. ഇംഗ്ലണ്ടിലെ ബയോ ബബിള്‍ നിന്ന് യുഎഇയിലെ ബയോ ബബിളിലേക്ക് എത്തുമ്പോള്‍ ക്വാറന്റെയ്‌നില്‍ ഇളവ് ലഭിക്കുമോയെന്ന് വ്യക്തമല്ല. ബിസിസി ഐ പുറത്തിറക്കിയ എസ്ഒപിയാണ് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നത്'-സതീഷ് മേനോന്‍ പറഞ്ഞു. നിലവില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ ഇംഗ്ലണ്ടില്‍വെച്ച് ഏകദിന പരമ്പര കളിക്കുകയാണ്. രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമും 1-1- സമനിലയിലാണ്.

kingsxipunjab

പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരം 16ാം തീയ്യതിയാണ്. ഇതിന് ശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇരു രാജ്യത്തില്‍ നിന്നും ഐപിഎല്ലില്‍ പങ്കെടുക്കുന്ന താരങ്ങലെ യുഎഇയിലെത്തിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരു രാജ്യത്തില്‍ നിന്നും എട്ട് ഫ്രാഞ്ചൈസികളിലായി 22 താരങ്ങളാണ് കളിക്കുന്നത്. പല ഫ്രാഞ്ചൈസികളുടെയും നട്ടെല്ലായ താരങ്ങള്‍ ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് താരങ്ങളാണ്. അതിനാല്‍ത്തന്നെ ഇരു രാജ്യത്തെയും താരങ്ങളെ ആദ്യ മത്സരം മുതല്‍ ലഭിച്ചില്ലെങ്കില്‍ ടീമുകള്‍ക്കത് വലിയ ചിരിച്ചടിയാവും.

നിലവിലെ യുഎഇയിലെ നിയമപ്രകാരം ഏഴ് ദിവസം താരങ്ങള്‍ ക്വാറന്റെയ്‌നില്‍ കഴിയണം. ഓഗസ്റ്റ് 21ഓടെ മിക്ക ടീമുകളും യുഎഇയിലെത്തി ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയാണ് പരിശീലനം ആരംഭിച്ചത്. എന്നാല്‍ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് ഇതേ ക്വാറന്റെയ്ന്‍ കാലാവധി തന്നെയാണെങ്കില്‍ പലര്‍ക്കും ആദ്യ മത്സരം നഷ്ടമാകും. നിലവില്‍ ഇംഗ്ലണ്ടില്‍ ബയോബബിള്‍ സുരക്ഷയിലാണ് താരങ്ങളുള്ളത്. അതിനാല്‍ത്തന്നെ യുഎഇയില്‍ ക്വാറന്റെയ്ന്‍ ദിനത്തില്‍ ഇളവ് ലഭിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.

20ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഗ്ലെന്‍ മാക്‌സ്‌വെല്‍,ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് പഞ്ചാബിന്റെ ഭാഗമായ പ്രധാന ഇംഗ്ലണ്ട്,ഓസീസ് താരങ്ങള്‍. ഇരുവരുടേയും അഭാവം പഞ്ചാബിനെ കാര്യമായി ബാധിക്കുകയും ചെയ്യും. നേരത്തെ തങ്ങളുടെ വിദേശ താരങ്ങളെ ആദ്യ മത്സരം ലഭ്യമാകുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഎഇ വെങ്കി മൈസൂര്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്.

Story first published: Tuesday, September 15, 2020, 11:52 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+