ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇയിലാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. എംഎസ് ധോണിയെ എല്ലാവരും കരുതിയിരുന്നോളൂവെന്നാണ് ഇര്‍ഫാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'എം എസ് ധോണി ഐപിഎല്ലില്‍ കളിക്കുകയണെങ്കില്‍ എല്ലാ ബൗളര്‍മാരും കരുതിയിരുന്നോളൂ.
എന്നെപ്പോലെയുള്ള വിരമിച്ച ബൗളര്‍മാര്‍ക്ക് സന്തോഷമാണ്.കാരണം ധോണിക്കെതിരേ പന്തെറിയണ്ടല്ലോ. ഈ ഐപിഎല്ലില്‍ മുഴുവന്‍ കരുത്തു ഉപയോഗിച്ചാവും ധോണി മുന്നോട്ടുപോവുക'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഇര്‍ഫാന്‍ പഠാനെ ഐപിഎല്ലില്‍ അടിച്ച് പറത്തി മാസ്മരിക പ്രകടനം ധോണി കാഴ്ചവെച്ചിട്ടുണ്ട്. 2010ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ഇര്‍ഫാന്‍ കളിക്കുന്ന സമയത്തായിരുന്നു സംഭവം. ചെന്നൈയ്ക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 16 റണ്‍സ് വേണം.

ഇര്‍ഫാന്‍ പഠാനെറിഞ്ഞ അവസാന ഓവറിലെ നാല് പന്തുകളില്‍ നിന്ന് തന്നെ ധോണി വിജയലക്ഷ്യം മറികടന്നു. ആദ്യ പന്ത് ബൗണ്ടറി കടത്തിയ ധോണി,രണ്ടാം പന്തില്‍ രണ്ട് റണ്‍സ് നേടി. അടുത്ത രണ്ട് പന്തും സിക്‌സര്‍ പായിച്ചാണ് ധോണി അന്ന് അനായാസ വിജയം നേടിയെടുത്തത്. 'ചെന്നൈയ്ക്കുവേണ്ടി കളിക്കുന്നത് ധോണി നന്നായി ആസ്വദിക്കുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏറ്റവും മികച്ചതുതന്നെ ചെന്നൈയ്‌ക്കൊപ്പം അദ്ദേഹം പുറത്തെടുക്കാറുണ്ട്. ഈ ഐപിഎല്ലിനെ ഞാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
എല്ലാ ബൗളര്‍മാരും കരുതിയിരുന്നോളു'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ധോണി കളിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ധോണി ഐപിഎല്ലില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ധോണിയുടെ പ്രകടനം കാണാനുള്ള അവസാന അവസരമാകും ഇത്തവണത്തേത്.
ദേശീയ ടീമിലേക്ക് ധോണി മടങ്ങിവരുന്നതും കാത്തിരിക്കെ അപ്രതീക്ഷിതമായാണ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഐപിഎല്ലില്‍ 2022വരെ കളിക്കുമെന്ന് സിഎസ്‌കെ സിഇഒ പറഞ്ഞുവെങ്കിലും അത്രയും നാള്‍ കളി തുടരാന്‍ 39കാരനായ ധോണി തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണാം. 190 ഐപിഎല്ലില്‍ നിന്നായി 42.21 ശരാശരിയില്‍ 4432 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് തവണയാണ് ധോണി ചെന്നൈയെ ഐപിഎല്‍ കിരീടം ചൂടിച്ചത്.