Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈ-ചെന്നൈ ഉദ്ഘാടന മത്സരത്തില്‍ മുന്‍തൂക്കം ആര്‍ക്ക്? ഗൗതം ഗംഭീര്‍ പറയുന്നു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് അരങ്ങുണരാന്‍ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കി. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും ഐപിഎല്‍ ആവേശം ഒട്ടും ചോരാതെ ആരാധകരിലേക്കെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസി ഐ. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. തുല്യ ശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ഇരു കൂട്ടരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം ആര്‍ക്കെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇന്ത്യന്‍ ഓപ്പണറുമായിരുന്ന ഗൗതം ഗംഭീര്‍.

ചെന്നൈയ്‌ക്കെതിരേ മുന്‍തൂക്കം മുംബൈ ഇന്ത്യന്‍സിനാണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ടീമിന്റെ ശക്തിയും ഫോമും പരിശോധിക്കുമ്പോള്‍ അങ്ങനെ തോന്നുന്നു. ഇരു ടീമും തമ്മിലുള്ള പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ മാത്രമല്ല ടൂര്‍ണമെന്റിലുടെനീളം ഇരു ടീമിന്റെയും പോരാട്ടം ആവേശം നിറഞ്ഞ കാഴ്ചയാണെന്നാണ് ഗംഭീര്‍ പറഞ്ഞത്. മുംബൈയുടെ കരുത്തുറ്റ ബൗളിങ് നിരയെ ഗംഭീര്‍ പ്രശംസിച്ചു. 'ട്രന്റ് ബോള്‍ട്ടും ജസ്പ്രീത് ബൂംറയും ഒരുമിച്ച് കളിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയുണ്ട്.

gambir

ഇരുവരും ലോകോത്തര ബൗളര്‍മാരാണെന്നും ന്യൂ ബൗളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ് ഇരുവരും. വലം കൈയന്‍ ബാറ്റിങ് നിരയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ബോള്‍ട്ടിനാവും'-ഗംഭീര്‍ പറഞ്ഞു. സുരേഷ് റെയ്‌നയുടെ അഭാവം ചെന്നൈ സൂപ്പര്‍ കിങ്‌സിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. ഷെയ്ന്‍ വാട്‌സണ്‍ ഏറെ നാളായി ക്രിക്കറ്റ് കളിച്ചിട്ട്. അതിനാല്‍ത്തന്നെ ബൂംറ,ബോള്‍ട്ട് പേസര്‍മാരെ നേരിടാന്‍ പ്രയാസപ്പെടും.

ആരാവും ഓപ്പണിങ് ബാറ്റ് ചെയ്യുകയെന്നത് കാത്തിരുന്ന് കാണാമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. രണ്ട് തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ നായകനാണ് ഗംഭീര്‍. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സില്‍ ലസിത് മലിംഗയുടെ അഭാവം മാത്രമാണ് ചെറിയ പ്രശ്‌നം. ബൂംറ,ബോള്‍ട്ട്, കോള്‍ട്ടര്‍ നെയ്ല്‍ എന്നിവരാവും പ്രധാന പേസര്‍മാര്‍. കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ക്രിസ് ലിന്‍ തുടങ്ങി വലിയ ബാറ്റിങ് നിരയും മുംബൈയ്ക്കുണ്ട്.

എന്നാല്‍ പരിചയസമ്പന്നരായ സ്പിന്‍ ബൗളര്‍മാരുടെ അഭാവം ടീമിലുണ്ട്. മറുവശത്ത് സിഎസ്‌കെയില്‍ റെയ്‌നയും ഹര്‍ഭജന്‍ സിങ്ങും ഇല്ല. സിഎസ്‌കെയുടെ ബാറ്റിങ് ഓഡറില്‍ അധികവും വലം കൈ ബാറ്റ്‌സ്മാന്‍മാരാണ്. മൂന്നാം നമ്പറില്‍ റെയ്‌നയുടെ അസാന്നിധ്യം ടീമിന് വലിയ തിരിച്ചടിയാണ്. ഇരു ടീമും 28 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 17 തവണയും ജയം മുംബൈയ്ക്കായിരുന്നു.

Story first published: Tuesday, September 15, 2020, 16:04 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+