Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പരിശോധന ആരംഭിച്ച് ഫ്രാഞ്ചൈസികള്‍, താരങ്ങളോട് ഹാജറാകാന്‍ നിര്‍ദേശം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി പരിശോധനാ കാര്യങ്ങള്‍ ആരംഭിച്ച് ഫ്രാഞ്ചൈസികള്‍. താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കുമായുള്ള ക്വാറന്റൈന്‍,പരിശോധനാ സംവിധാനങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിശോധനക്ക് ഹാജറാകാന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം 20നാണ് ഫ്രാഞ്ചൈസികള്‍ യുഎഇയിലേക്ക് പോകുന്നത്.

ടീമുകളെല്ലാം ചാര്‍ട്ടേര്‍ഡ് വിമാനത്തിലാവും യുഎഇയിലേക്ക് പോവുക. ഇതിന് മുന്നോടിയായി താരങ്ങളെല്ലാം ടീമുമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ടീമിലെ താരങ്ങളുമായി ഒത്തുചേരുന്നതിന് മുമ്പ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രോഗ ലക്ഷണമുള്ളവര്‍ക്ക് പ്രത്യേകം ക്വാറന്റൈനും ഒരുക്കേണ്ടതിനാല്‍ എത്രയും വേഗം താരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഫ്രാഞ്ചൈസികള്‍ ആവിശ്യപ്പെടുന്നത്.

mumbaiindians

മുംബൈ ഇന്ത്യന്‍സ് ഹോട്ടലില്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അഞ്ച് പരിശോധന മുംബൈ നടത്തുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. മുംബൈ ടീം മൂന്ന് തവണ താരങ്ങളെ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും യുഎഇയിലേക്ക് അയക്കുക.

എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ മാസത്തിന്റെ രണ്ടാം ആഴ്ചയില്‍ത്തന്നെ യുഎഇയിലേക്ക് പുറപ്പെട്ടേക്കും. യുഎഇയില്‍ ആദ്യമെത്തുന്ന ടീമും ചെന്നൈ ആയിരിക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി താരങ്ങളോട് ചെന്നൈയിലേക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ഫ്രാഞ്ചൈസികളെല്ലാം തന്നെ താരങ്ങളോടും സ്റ്റാഫുകളോടും പരിശോധനയ്ക്ക് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

നേരത്തെ യുഎഇയില്‍ ക്വാറന്റൈനിന്റെ ആവിശ്യമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആറ് ദിവസം യുഎഇയില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരു തരത്തിലും കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നത് അനുവദിക്കില്ല. ബയോ ബബിളിലൂടെ താരങ്ങള്‍ക്ക് സുരക്ഷയൊരുക്കും. നിലവില്‍ യുഎഇയില്‍ കോവിഡ് വ്യാപനം അത്ര ശക്തമല്ല.

അതിനാല്‍ 50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിക്കുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും താരങ്ങളുടെ സുരക്ഷയെ മാനിച്ച് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10ന് അവസാനിക്കുന്ന ഐപിഎല്‍ മൂന്ന് വേദികളിലായാവും നടക്കുന്നത്. നേരത്തെ 2014ല്‍ യുഎഇ വേദിയായപ്പോള്‍ ടൂര്‍ണമെന്റ് വലിയ വിജയമായിരുന്നു.

Story first published: Friday, August 7, 2020, 15:14 [IST]
Other articles published on Aug 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+