Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ താരങ്ങള്‍ എത്തുക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാന്‍ ഇരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പല വിദേശ താരങ്ങളും ടീമിലേക്ക് എത്താനുണ്ട്. പ്രധാനമായും ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് താരങ്ങളാണ് എത്താനുള്ളത്. ഇരു ടീമും തമ്മില്‍ പരിമിത ഓവര്‍ പരമ്പര നടക്കുന്നതിനാലാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ എത്താന്‍ വൈകുന്നത്.

16ാം തീയ്യതിയാണ് പരമ്പര അവസാനിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം പരമ്പരയ്ക്ക് ശേഷം നേരിട്ട് ഇരു ടീമില്‍ നിന്നുമുള്ള 22 താരങ്ങള്‍ യുഎഇയിലേക്ക് പുറപ്പെടും. മുംബൈ മിററാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ബയോ ബബിള്‍ സുരക്ഷയില്‍ കഴിയുന്നതിനാല്‍ ഇവര്‍ക്ക് യുഎഇയില്‍ ക്വാറന്റെയ്ന്‍ ഇരിക്കേണ്ടി വരില്ലെന്നും ആദ്യ മത്സരം മുതല്‍ ഇരു രാജ്യത്തെയും താരങ്ങളെ ഐപിഎല്ലിന് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

iplcup

ചാര്‍ട്ടേര്‍ഡ് വിമാനത്തിലാവും 22 താരങ്ങളെയും യുഎഇയിലേക്കെത്തിക്കുക. സാധാരണ വിമാനത്തിലെത്തിയാല്‍ യുഎഇയില്‍ ക്വാറന്റെയ്‌നില്‍ ഇരിക്കേണ്ട സാഹചര്യം ഉണ്ടാകും. അതിനാലാണ് ചാര്‍ട്ടേര്‍ഡ് വിമാന സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതിനായി ഒരുകോടിയോട് അടുത്ത് തുക ചിലവാകുമെന്നും മുംബൈ മിററിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സീസണിലെ ഏറ്റവും കൂടിയ തുക ലഭിച്ചത് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സനാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍,ജോഫ്ര ആര്‍ച്ചര്‍. മാര്‍ക്ക് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ഇയാന്‍ മോര്‍ഗന്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം നിലവില്‍ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ്. വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സ്റ്റീവ് സ്മിത്താണ്. അതിനാല്‍ത്തന്നെ ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ ഐപിഎല്ലിനെത്താന്‍ വൈകിയാല്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കും.

ടീമുകളെല്ലാം യുഎഇയില്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ താരങ്ങള്‍ നിലവില്‍ പരമ്പര കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് ഇനി പ്രത്യേക പരിശീലനത്തിന്റെ ആവിശ്യം വേണ്ടിവരില്ല. കോവിഡിന്റെ ഇടയില്‍ നടക്കുന്ന ഐപിഎല്ലിനായി കര്‍ശന സുരക്ഷയാണ് ഇതിനോടകം ഒരുക്കിയിരിക്കുന്നത്. നേരത്തെ സിഎസ്‌കെ ക്യാംപില്‍ 13 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തിയിരുന്നെങ്കിലും ഇപ്പോള്‍ ആര്‍ക്കും രോഗമില്ല. നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുക.

Story first published: Tuesday, September 8, 2020, 16:20 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+