Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കളി കാണാന്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ബന്ധം, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും 14 ദിവസം മാത്രമാണുള്ളത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ നടത്തുന്ന ഐപിഎല്ലിന് ഇത്തവണത്ത റെക്കോഡ് ടെലിവിഷന്‍ പ്രേഷകരെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ നിരാശപ്പെടുത്തി കടുത്ത തീരുമാനം സ്വീകരിച്ചിരിക്കുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍.

വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമെ ഐപിഎല്‍ ലൈവായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ കാണാന്‍ സാധിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതോടെ സാധാരണ പ്ലാന്‍ ഉപയോഗിച്ച് ഹോട്ട്സ്റ്റാറില്‍ ലൈവായി മത്സരം കാണാന്‍ സാധിക്കില്ല. 12 മാസത്തേക്ക് 399 രൂപയാണ് ഹോട്ട്‌സ്റ്റാറിന്റെ കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍. 12 മാസത്തേക്ക് 1499 രൂപയാണ് പ്രീമിയം പ്ലാന്‍. ജിയോയോടും ഏര്‍ട്ടലിനോടും ചേര്‍ന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഇത്തവണ ഐപിഎല്‍ തത്സമയം ആരാധകരിലേക്കെത്തിക്കുന്നത്.

disneyhotstar

'കുറച്ചുവര്‍ഷങ്ങളായി രാജ്യത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന കായിക ഇനമാണ് ഐപിഎല്‍. ലോക്ഡൗണിനെത്തുടര്‍ന്ന് ഏതാനും മാസമായി കുടുങ്ങിക്കിടന്ന മനുഷ്യരില്‍ പുഞ്ചിരി ഉണ്ടാക്കാന്‍ ടൂര്‍ണമെന്റിനാവും. രാജ്യത്തെ നിരവധി ആളുകള്‍ ടീമിനൊപ്പം ആര്‍പ്പുവിളിക്കും. ഞങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച അനുഭവം ആരാധകരിലേക്കെത്തിക്കാന്‍ സാധിക്കും. വരും വര്‍ഷങ്ങളിലും ഇതുണ്ടാകും'-ഡിസ്‌നി കമ്പനി പ്രസിഡന്റ് ഉദയ് ശങ്കര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാണ് ഐപിഎല്‍ നടക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ ഓണ്‍ലൈനില്‍ ഐപിഎല്‍ വീക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന് ഇന്ത്യക്കകത്ത് മാത്രമല്ല വിദേശത്തും വളരെ ആരാധകരുണ്ട്. വിദേശ ക്രിക്കറ്റിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നതാണ് ഐപിഎല്ലിനെ ശ്രദ്ധേയമാക്കുന്നത്. കൊറോണയുടെ വ്യാപനം ഇന്ത്യയില്‍ കൂടുതല്‍ ആയതിനാലാണ് ഇത്തവണ യുഎഇയിലേക്ക് ടൂര്‍ണമെന്റ് മാറ്റിയത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ടെലിവിഷന്‍ സംപ്രേഷണ അവകാശം. 2014ല്‍ ഐപിഎല്ലിന്റെ പകുതി മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയത് വലിയ വിജയമായിരുന്നു. എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎല്ലാണിത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ആരാധക പിന്തുണയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്,മുംബൈ ഇന്ത്യന്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നിവരാണ് മുന്നിട്ട് നില്‍ക്കുന്നത്.

Story first published: Sunday, September 6, 2020, 10:06 [IST]
Other articles published on Sep 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+