Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി നിരയില്‍ ജേസണ്‍ റോയി ഉണ്ടാകില്ല, ഡാനിയല്‍ സാംസ് പകരക്കാരന്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് ശക്തമായ തിരിച്ചടി. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയി ഇത്തവണത്തെ സീസണില്‍ നിന്ന് വിട്ടുനിക്കാന്‍ തീരുമാനിച്ചതാണ് ഡല്‍ഹിക്ക് തിരിച്ചടിയായിരിക്കുന്നത്. ഇത്തവണത്തെ ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് ഡല്‍ഹി ജേസണെ ടീമിലെത്തിച്ചത്. ടോപ് ഓഡറില്‍ പരിഗണിക്കപ്പെട്ടിരുന്ന താരമായിരുന്നു ജേസണ്‍. താരത്തിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഡാനിയല്‍ സാംസിനെ ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന് പകരം ഓള്‍റൗണ്ടര്‍ സാംസിനെയാണ് ഡല്‍ഹി പരിഗണിച്ചതെന്നതാണ് ശ്രദ്ധേയം. അവസാന സീസണിലെ ബിഗ്ബാഷ് ലീഗില്‍ മിന്നും പ്രകടനമാണ് ഈ ഇടംകൈയന്‍ പേസര്‍ നടത്തിയത്. സിഡ്‌നി തണ്ടേഴ്‌സിനുവേണ്ടി 30 വിക്കറ്റ് നേടിയതോടെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഓസീസ് ടീമിലും 27കാരനായ സാംസ് ഇടം പിടിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ അത്ര അനുഭവസമ്പത്തില്ലെങ്കിലും ബിബിഎല്ലില്‍ കളിച്ചുള്ള പ്രകടനമാണ് സാംസിനെ ഡല്‍ഹി ടീമിലെത്തിച്ചത്.

jasonroyanddanielsams

അതേ സമയം ജേസണ്‍ റോയ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല. നേരത്തെ റോയിക്ക് പരിക്ക് സ്ഥിരീകരിച്ചിരുന്നുവെങ്കിലും അത് ഭേദമായെന്നും ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ഇംഗ്ലണ്ട് നിരയില്‍ ജേസണ്‍ ഇറങ്ങുമെന്നുമാണ് റിപ്പോര്‍ട്ട് ഉള്ളത്. മൂന്ന് ഏകദിനവും ടി20യും അടങ്ങുന്ന പരമ്പരയാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്.

ജേസണ്‍ റോയിയുടെ അഭാവം ഡല്‍ഹിയുടെ ബാറ്റിങ് നിരയെ കാര്യമായി ബാധിക്കാന്‍ സാധ്യത കുറവാണ്. ശിഖര്‍ ധവാന്‍,പൃത്ഥി ഷാ എന്നിവരാവും ഓപ്പണര്‍മാരായി ഡല്‍ഹി നിരയില്‍ ഇറങ്ങാന്‍ സാധ്യത കൂടുതല്‍. അജിന്‍ക്യ രഹാനെയേയും ഇത്തവണ ഡല്‍ഹി ടീമിലെത്തിച്ചതിനാല്‍ ഓപ്പണിങ്ങില്‍ വലിയ പ്രതിസന്ധി ഉണ്ടാകില്ല. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,മാര്‍ക്കസ് സോറ്റിയിനിസ് തുടങ്ങി മികച്ച താരനിരയാണ് ഡല്‍ഹിയുടെ മധ്യനിരയിലും ഉള്ളത്.

2018ല്‍ ഡല്‍ഹിയിലെത്തിയ ജേസണ്‍ അഞ്ച് മത്സരത്തില്‍ നിന്ന് 120 റണ്‍സാണ് നേടിയത്. ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ 53 പന്തില്‍ പുറത്താകാതെ 91 റണ്‍സ് നേടി ജേസണ്‍ ഹീറോ ആയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഉള്‍പ്പെട്ട് ഈ സീസണില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് ജേസണ്‍ റോയ്. നേരത്തെ ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സും പിന്മാറിയിരുന്നു. വോക്‌സിന് പകരം ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ജയെ ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Story first published: Friday, August 28, 2020, 12:29 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+