For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPL 2020: അവസാനക്കാരായി ഡല്‍ഹിയും ഹൈദരാബാദും യുഎഇയിലേക്ക് പുറപ്പെട്ടു

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ യുഎഇയിലേക്ക് പുറപ്പെട്ടു. മുംബൈയിലെത്തിയ ശേഷമാണ് ടീമുകള്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുഎഇയിലേക്ക് പുറപ്പെട്ടത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ ഇതിനോടകം യുഎഇയിലെത്തിയിട്ടുണ്ട്.

ഇനി പരിശോധനയ്ക്ക് ശേഷം 7 ദിവസത്തെ ക്വാറന്റൈനിലായിരിക്കും ടീമുകള്‍ ഉണ്ടാവുക. ഇതിന് ശേഷം മാത്രമെ പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കുകയുള്ളു. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്ന് ഉറപ്പുള്ളവരെ മാത്രമാണ് യുഎഇയിലേക്ക് കൊണ്ടുപോയത്. രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളാണ് ആദ്യം യുഎഇയിലേക്ക് പോയത്. ബിസിസി ഐയുടെ നിര്‍ദേശ പ്രകാരം ആഗസ്റ്റ് 20ന് ശേഷമാണ് ടീമുകള്‍ക്ക് യുഎഇയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരുന്നത്.

delhicapitals

ആദ്യം എത്തിയതിനാല്‍ത്തന്നെ ക്വാറന്റൈന്‍ ആദ്യം പൂര്‍ത്തിയാക്കി ആദ്യം പരിശീലനത്തിനൊരുങ്ങാന്‍ രാജസ്ഥാന്‍ പഞ്ചാബ് ടീമുകള്‍ക്കാവും. ഒരു ദിവസം മാത്രം വ്യത്യാസത്തിലാണ് മറ്റ് ടീമുകള്‍ യുഎഇയിലേക്കെത്തിയത്. അവസാനക്കാരായി ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും യുഎഇയിലേക്ക് പുറപ്പെട്ടതോടെ ഇനി പടയൊരുക്കത്തിനുള്ള സമയമാണ്. ഇന്ത്യ വിടുന്നതിന് മുമ്പ് എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെന്നൈയില്‍ അഞ്ച് ദിവസത്തെ മിനി ക്യാംപ് സംഘടിപ്പിച്ചിരുന്നു.

ആഗസ്റ്റ് 15 മുതല്‍ 20 വരെ നടന്ന ക്യാംപില്‍ രവീന്ദ്ര ജഡേജ ഒഴികെയുള്ള ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. നിലവില്‍ ഇന്ത്യന്‍ താരങ്ങളും പരിശീലകരും മാത്രമാണ് യുഎഇയിലേക്കെത്തിയത്. പ്രമുഖ വിദേശ താരങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ആരംഭത്തിനോടടുത്ത് മാത്രമെ യുഎഇയിലേക്കെത്തു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ സെപ്റ്റംബര്‍ 4 മുതല്‍ 10 വരെ പരമ്പര കളിക്കുന്നുണ്ട്. ഇതിന് ശേഷമാവും ഇരു ടീമിലേയും താരങ്ങള്‍ യുഎഇയിലേക്കെത്തുക.

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുക. 60 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 10നാണ് അവസാനിക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎല്ലാണിത്. കൊറോണയുടെ പശ്ചാത്തലത്തില്‍ താരങ്ങളെ ബയോബബിള്‍ സുരക്ഷയില്‍ പാര്‍പ്പിക്കും. കാണികള്‍ക്ക് പ്രവേശനം ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഐപിഎല്‍ നടക്കുക.

Story first published: Sunday, August 23, 2020, 16:42 [IST]
Other articles published on Aug 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+