വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPL 2020: രണ്ട് ടെസ്റ്റ് ഫലവും നെഗറ്റീവ്, ദീപക് ചഹാര്‍ സിഎസ്‌കെ ക്യാംപില്‍ തിരിച്ചെത്തി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ തുടരാന്‍ ഇനി വെറും 9 ദിനം മാത്രം ശേഷിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വാസ വാര്‍ത്ത. അവസാന രണ്ട് കോവിഡ് പരിശോധനയും നെഗറ്റീവായ പേസ് ബൗളര്‍ ദീപക് ചഹാര്‍ ടീം ക്യാംപില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹം ടീമിനൊപ്പം പരിശീലനം ആരംഭിക്കും. നേരത്തെ യുഎഇയിലെത്തിയ ശേഷം കോവിഡ് ബാധിക്കപ്പെട്ട സിഎസ്‌കെ താരങ്ങളില്‍ പ്രധാന താരം ചഹാറായിരുന്നു.

ടീമിന്റെ പേസ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ചഹാറിന്റെ രോഗ സ്ഥിരീകരണം ടീമിന് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും താരത്തിന്റെ തിരിച്ചുവരവ് ടീമിന് ഏറെ ആശ്വാസമായിരിക്കുകയാണ്. 'നിലവില്‍ ബിസിസിഐ നിയമപ്രകാരമുള്ള കാര്‍ഡിയോ വാസ്‌ക്യുലാര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ അവന് രോഗം കുറഞ്ഞെന്ന് വ്യക്തമായി. ഇനി ഒരു കോവിഡ് പരിശോധനകൂടി നടത്തി അതും നെഗറ്റീവായാല്‍ അവന് ടീമിനൊപ്പം പരിശീലനം ആരംഭിക്കാം'-സിഎസ്‌കെ സിഇഒ കെ എസ് വിശ്വനാഥന്‍ പിടിഐയോട് പറഞ്ഞു.

deepakchaharipl

എത്ര ദിവസത്തിനുള്ളില്‍ തിരിച്ചുവരുമെന്ന ചോദ്യത്തിന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും അത് അവന്റെ രോഗമുക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവസാന ടെസ്റ്റും നെഗറ്റീവായാല്‍ നാല് ദിവസത്തിനുള്ളില്‍ പരിശീലനം ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 34 ഐപിഎല്ലില്‍ നിന്ന് 33 വിക്കറ്റുകളാണ് ചഹാറിന്റെ പേരിലുള്ളത്. ടീമിന്റെ മുഖ്യ ഇന്ത്യന്‍ പേസറും ചഹാറാണ്.

നേരത്തെ യുഎഇയിലെത്തിയ ശേഷമുള്ള പരിശോധനയില്‍ സിഎസ്‌കെ ക്യാംപിലെ 13 ഓളം താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ടീമുകളെല്ലാം കര്‍ശന സുരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ യുഎഇയിലേക്കെത്തിയപ്പോള്‍ മാസ്‌ക് പോലും പലപ്പോഴും ധരിക്കാതെയാണ് സിഎസ്‌കെ താരങ്ങള്‍ സഞ്ചരിച്ചത്. ദീപക് ചഹാര്‍ ഉള്‍പ്പെടെ ടീമിലെ പല പ്രമുഖരും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.

യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അഞ്ച് ദിവസം സിഎസ്‌കെ താരങ്ങള്‍ ചെന്നൈയില്‍ ക്യാംപ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് താരങ്ങള്‍ക്ക് രോഗം ബാധിച്ചതെന്നാണ് വിവരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍. അവസാന സീസണില്‍ 1 റണ്‍സിന് മുംബൈക്ക് മുന്നില്‍ സിഎസ്‌കെ കിരീടം കൈവിട്ട് കളയുകയായിരുന്നു. സുരേഷ് റെയ്‌ന,ഹര്‍ഭജന്‍ സിങ് എന്നിവരുടെ അഭാവം ഇത്തവണ സിഎസ്‌കെയ്ക്കുണ്ട്.

Story first published: Thursday, September 10, 2020, 9:47 [IST]
Other articles published on Sep 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X