Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവസാന ഘട്ട ഒരുക്കങ്ങള്‍ക്കായി സൗരവ് ഗാംഗുലി ദുബായിലേക്ക് പുറപ്പെട്ടു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വെറും 8 നാള്‍ ദൂരം. ടീമുകളെല്ലാം അവസാന ഘട്ട പരിശീലത്തിലാണ്. ഇപ്പോഴിതാ ഐപിഎല്ലിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ക്കായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി യുഎഇയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. യാത്ര ചെയ്യാന്‍ വിമാനത്തിനടുത്ത് നില്‍ക്കുന്ന ചിത്രം ഗാംഗുലി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 'ആറ് മാസത്തിന് ശേഷം ഐപിഎല്ലിനായി ആദ്യ വിമാന യാത്ര. രസകരമായ ജീവിത മാറ്റങ്ങള്‍' എന്ന കുറിപ്പോടെയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്.

സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിന്റെ ഭാഗകമായുള്ള കോവിഡ് നിര്‍ദേശം പാലിച്ച് മാസ്‌കിനൊപ്പം മുഖ കവചവും അണിഞ്ഞാണ് ഗാംഗുലി യുഎഇയിലേക്ക് പുറപ്പെടാനെത്തിയത്. ഇതിനോടകം ഔദ്യോഗിക കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ത്തന്നെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ഗാംഗുലി എത്തുന്നത്. ബിസിസിഐയെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ ഐപിഎല്ലാണിത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്രയധികം താരങ്ങളെ പങ്കെടുപ്പിച്ച് വിജയകരമായി ടൂര്‍ണമെന്റ് നടത്തുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്.

ganguly

ബിസിസിഐയെ സംബന്ധിച്ച് ഐപിഎല്‍ വളരെ ലാഭകരമായ ടൂര്‍ണമെന്റാണെങ്കിലും ഇത്തവണ അങ്ങനെയല്ല. ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതില്‍ത്തന്നെ ഏകദേശം 230 കോടിയോളം നഷ്ടം ബിസിസിഐ നേരിട്ടു. നേരത്തെ വിവോയില്‍ നിന്ന് 420 കോടി രൂപയോളം ബിസിസിഐക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ 220 കോടിക്കാണ് ഡ്രീം ഇലവന്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്.

കൂടാതെ ചൈനീസ് കമ്പനികളെല്ലാം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ പരസ്യ ഇനത്തിലും വന്‍ നഷ്ടം ബിസിസിഐക്ക് നേരിടേണ്ടിവന്നു. കൂടാതെ ഇത്തവണ കാണികളെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ അതും ബിസിസിഐക്ക് നഷ്ടമാണ്. വിദേശ താരങ്ങളെ കൊണ്ടുവരേണ്ട ചിലവ് നിലവില്‍ ഫ്രാഞ്ചൈസികള്‍ക്കും ബാധിതയാണ്. വേണ്ടത്ര സ്‌പോണ്‍സര്‍മാരുടെ അഭാവം ഇത്തവണയുണ്ടെന്ന് ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കി കഴിഞ്ഞു. താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും താമസ സൗകര്യം ഒരുക്കുകയെന്നത് തന്നെ നിലവിലെ സാഹചര്യത്തില്‍ ഭാരിച്ച ചിലവാണ്.

നേരത്തെ സിഎസ്‌കെ ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരും രോഗമുക്തരായത് ആശ്വാസകരമായ വാര്‍ത്തയാണ്. 19ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎല്ലാണിത്.

gangulyinstapost
Story first published: Wednesday, September 9, 2020, 15:36 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+