Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 30 ശതമാനം കാണികളെ പരിഗണിച്ചേക്കും, സൂചന നല്‍കി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനുള്ള ഓരോ കാര്യങ്ങളും മുന്നോട്ട് പോകുന്നത്. ബയോ ബബിള്‍ സുരക്ഷയാണ് താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും നല്‍കുന്നത്. നേരത്തെ താരങ്ങളുടെ സുരക്ഷയെ കരുതി യുഎഇയിലെ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ 30 ശതമാനം കാണികളെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.

കോവിഡിന്റെ കണക്കുകള്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഭീകരമല്ലാത്തതിനാലാണ് ബിസിസിഐ കാണികളുടെ കാര്യം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കാണികളെ പരിഗണിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു -'നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ കാണികളെ അടുത്തടുത്ത് ഇരുത്തുന്നതിനോട് യോജിപ്പില്ല. എന്നാല്‍ അധികം വൈകാതെ സാമൂഹിക അകലം പാലിച്ച് 30 ശതമാനം കാണികളെ നിങ്ങള്‍ക്ക് മൈതാനത്ത് കാണാം'. ഗാംഗുലിയുടെ ഈ വാക്കുകള്‍ ഐപിഎല്ലില്‍ കാണികള്‍ ഉണ്ടായേക്കുമെന്ന ശുഭ സൂചനയാണുള്ളത്.

ganguly

ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്കുണ്ടാകുന്ന വിരസത ഒഴിവാക്കാന്‍ 30 ശതമാനം കാണികളെ പരിഗണിക്കുന്നതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസി ഐ. ഗ്രൗണ്ടില്‍ പ്രവേശിക്കുന്ന കാണികളെ കൃത്യമായി പരിശോധിക്കുമെന്നും എന്നാല്‍ പെട്ടെന്ന് തന്നെ കാണികളെ പ്രവേശിപ്പിക്കുന്ന അസാധ്യമായിരിക്കുമെന്നും പറഞ്ഞ ഗാംഗുലി കാണികളെ ഐപിഎല്ലില്‍ ഒഴിവാക്കുക അത്ര എളുപ്പമല്ലെന്നും നമ്മള്‍ മനുഷ്യരാണെന്നും ഏത് പ്രതിസന്ധികളെയും മറികടക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ അനുമതി ലഭിച്ചതിന് പിന്നാലെ കാണികളെ ഉള്‍പ്പെടുത്തി നടത്താന്‍ ശ്രമിക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. നിലവില്‍ യുഎഇയില്‍ കോവിഡ് നിയന്ത്രണ വിധേയമാണ് എന്നതാണ് കാണികളെ പരിഗണിക്കാന്‍ അവര്‍ക്ക് പ്രചോദനമാകുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷ പരിഗണിക്കുമ്പോള്‍ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ബിസിസി ഐ പുനര്‍ചിന്ത നടത്തിയേക്കും.

നേരത്തെ സിഎസ്‌കെ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ടീമിന്റെ അവസാന പരിശോധനാ ഫലം നെഗറ്റീവാണ്. കഴിഞ്ഞ ദിവസം ബിസിസിഐ മെഡിക്കല്‍ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുന്നത്.

Story first published: Friday, September 4, 2020, 17:52 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+