Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബിന്റെ ബൗളിങ് ദുര്‍ബലം, രാഹുലിന്റെ നായക മികവ് നിര്‍ണ്ണായകം: ആകാശ് ചോപ്ര

ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കി. അവസാന ഘട്ട തയ്യാറെടുപ്പുകളുമായി ടീമുകളെല്ലാം ടൂര്‍ണമെന്റിന് തയ്യാറെടുത്ത് കഴിഞ്ഞു. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബ് മികച്ച ടീമുമായാണ് എത്തിയിരിക്കുന്നത്. കെ എല്‍ രാഹുലെന്ന നായകന്റൈ കീഴില്‍ അവര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തവണ നായകനെന്ന നിലയിലെ രാഹുലിന്റെ പ്രകടനം പഞ്ചാബിന് നിര്‍ണ്ണായകമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

'കിങ്‌സ് ഇലവന്‍ പഞ്ചാബിന് ചില മാച്ച് വിന്നര്‍മാരായ താരങ്ങളെ നഷ്ടമായിട്ടുണ്ട്. ഇത്തവണത്തെ ടീമിന്റെ കരുത്തും ഫോമും നോക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക കെ എല്‍ രാഹുലാണ്. സവിശേഷമായ കളി ശൈലിയുള്ള താരമാണവന്‍. ലോക്ഡൗണിന് മുമ്പുള്ള അവന്റെ പ്രകടനങ്ങള്‍ നോക്കുക. വിസ്മയകരമായിരുന്നു. അവസാന 16-18 മാസങ്ങളായി ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലാണ്. ലോക ക്രിക്കറ്റില്‍ എടുത്താലും മികച്ചവരുടെ പട്ടികയില്‍ രാഹുലും കാണും. അതിനാല്‍ത്തന്നെ പഞ്ചാബിന്റെ വലിയ കരുത്ത് രാഹുലാണ്'-ആകാശ് ചോപ്ര പറഞ്ഞു.

klrahulipl

മധ്യനിരയില്‍ നിക്കോളാസ് പുരാന്റെ ബാറ്റിങ് മികവിനെയും ആകാശ് പ്രശംസിച്ചു. 'മികച്ച ഫോമിലാണ് നിക്കോളാസ് പുരാനെത്തുന്നത്. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 45 പന്തില്‍ നിന്ന് പുരാന്‍ സെഞ്ച്വറി നേടിയത് നമ്മള്‍ കണ്ടതാണ്. സ്പിന്നിനെ നന്നായി കളിക്കുന്ന അവന് മികച്ച പദവിയാണ് ഞാന്‍ നല്‍കുന്നത്. പുരാനെപ്പോലൊരു ഇടം കൈ വെടിക്കെട്ട് ബാറ്റ്‌സ്മാനെ മധ്യനിരയില്‍ ഉപയോഗിച്ചാല്‍ അത് ടീമിന് മുതല്‍ക്കൂട്ടാവും'-ആകാശ് പറഞ്ഞു. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഗെയിം ചെയിഞ്ചറാണ്. ഈ സീസണില്‍ അവന്‍ കത്തിപ്പടരും. സിപിഎല്ലില്‍ വിക്കറ്റ് കൊയ്ത്ത് നടത്തി എത്തുന്ന മുജീബുര്‍ റഹ്മാനും ടീമിന് ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.

കെ എല്‍ രാഹുലിന്റെ ക്യാപ്റ്റനെന്ന നിലയിലെ തീരുമാനങ്ങള്‍ ഇത്തവണ നിര്‍ണ്ണായകമാണ്. കാരണം അവരുടെ ബൗളിങ് കരുത്ത് അല്‍പ്പം കുറവാണ്. അതിനാല്‍ത്തന്നെ രാഹുലിന് മികവ് കാട്ടാനുള്ള അവസരം ഇത്തവണയുണ്ടെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ക്രിസ് ജോര്‍ദാന്‍,വില്‍ജോയിന്‍,ഷെല്‍ഡോന്‍ കോട്രല്‍ എന്നിവരാണ് പ്രധാന പേസര്‍മാര്‍. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാരില്‍ എടുത്ത് പറയാന്‍ മുഹമ്മദ് ഷമി മാത്രമാണുള്ളത്. ടി20 ഫോര്‍മാറ്റില്‍ ഷമി നന്നായി തല്ലുവാങ്ങാറുള്ളതിനാല്‍ പഞ്ചാബ് ഇത്തവണ ബുദ്ധിമുട്ടാനുള്ള സാധ്യത കൂടുതലാണ്.

Story first published: Tuesday, September 15, 2020, 12:26 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+