Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ബാറ്റിങ് സ്ഥാനം, ഗംഭീറിന്റെ അഭിപ്രായത്തോട് വിയോജിപ്പ്: ആകാശ് ചോപ്ര

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ വരവേല്‍ക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് സംഘാടകരും ആരാധകരും. കൊറോണയുടെ പശ്ചാത്തലത്തിലും ആവേശം ചോരാതെ ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈ സീസണിന് മുമ്പ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത് സിഎസ്‌കെ ടീമാണ്.

നിരവധി താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ തിരിച്ചടികള്‍ക്കിടെ സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങും ഈ സീസണില്‍നിന്ന് പിന്മാറുകയും ചെയ്തു. റെയ്‌നയുടെ അഭാവത്തില്‍ തല്‍സ്ഥാനത്ത് ആര് ബാറ്റ് ചെയ്യണമെന്ന ചര്‍ച്ച പുരോഗമിക്കവെ റെയ്‌ന ഇറങ്ങിയിരുന്ന മൂന്നാം സ്ഥാനത്ത് ധോണി ബാറ്റ് ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

aakashchopra

'ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത് ധോണി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ്. എന്നാല്‍ ധോണി മൂന്നാം നമ്പറില്‍ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം വാട്‌സണ്‍,ഫഫ് ഡുപ്ലെസിസ് എന്നിവര്‍ ടോപ് ഓഡറിലുണ്ട്. കേദാര്‍ ജാദവ്,റായിഡു,മുരളി വിജയ് എന്നിവരെ മധ്യനിരയിലേക്ക് ഇറക്കി കളിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും'-ആകാശ് ചോപ്ര പറഞ്ഞു.

കരിയറിന്റെ തുടക്ക കാലത്ത് മൂന്നാം നമ്പറില്‍ കളിച്ചിരുന്ന ആകാശ് ധോണി പിന്നീടുള്ള മത്സരങ്ങളിലെല്ലാം ഫിനിഷറെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങിയിരുന്നത്. പല തവണ തോല്‍വി മുഖത്ത് നിന്ന് സിഎസ്‌കെ വിജയത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നാം നമ്പറില്‍ റെയ്‌നയുടെ വിടവ് നികത്തുക എളുപ്പമാകില്ല. വാട്‌സണും റായിഡുവും ഓപ്പണര്‍മാരായി ഇറങ്ങിയാല്‍ മൂന്നാം നമ്പറില്‍ ഡുപ്ലെസിസ് എത്താനാണ് സാധ്യത കൂടുതല്‍.

'ധോണി നാലാം നമ്പറില്‍ ഇറങ്ങുന്നതാണ് കൂടുതല്‍ അനുയോജ്യം. എന്നാല്‍ എത്ര ഓവര്‍ ബാക്കി നില്‍ക്കുന്നു എന്നതിന് ആശ്രയിച്ച് അത് മാറും. 10 ഓവറിന് ശേഷം ഒന്നിലധികം വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ ധോണി നാലാം നമ്പറില്‍ ഇറങ്ങണമെന്നാണ് ഞാന്‍ കരുതുന്നത്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ധോണി കളിക്കുന്ന ആദ്യത്തെ ഐപിഎല്ലാണിത്. ഇൗ സീസണോടുകൂടി 39കാരനായ ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Friday, September 4, 2020, 16:23 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+