Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ പ്ലേഓഫ് മല്‍സരങ്ങളില്‍ സമയമാറ്റം; മല്‍സരം നേരത്തെ തുടങ്ങും, കാരണമുണ്ട്

IPL പ്ലേഓഫ് മല്‍സരങ്ങളില്‍ സമയമാറ്റം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പ്ലേഓഫ് മല്‍സരങ്ങളില്‍ സമയമാറ്റം. ടൂര്‍ണമെന്റിലെ നിലവിലുള്ളതിനേക്കാള്‍ അര മണിക്കൂര്‍ നേരത്തെ പ്ലേഓഫ് മല്‍സങ്ങള്‍ ആരംഭിക്കാനാണ് ഐപിഎല്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 7.30 നായിരിക്കും പ്ലേഓഫ് മല്‍സരങ്ങള്‍ ആരംഭിക്കുക.

മഞ്ഞുവീഴ്ച മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളും കുറഞ്ഞ ഓവര്‍ നിരക്കുമാണ് പ്ലേഓഫ് സമയമാറ്റത്തിന് കാരണം. ടൂര്‍ണമെന്റില്‍ ഇതിനോടകം തന്നെ നിശ്ചിത സമയത്ത് മല്‍സരം പൂര്‍ത്തിയാക്കത്തതിനെ തുടര്‍ന്ന് നാല് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക് 12 ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. കഴിഞ്ഞ സീസണിലും പ്ലേഓഫ് മല്‍സര സമയങ്ങളില്‍ മാറ്റമുണ്ടായിരുന്നു.

ipl2019

മെയ്്് ഏഴാം തിയ്യതി ചെന്നൈയിലാണ് ആദ്യ ക്വാളിഫയര്‍ മല്‍സരം നടക്കുന്നത്. മെയ് എട്ടിന് എലിമിനേറ്ററും മെയ് 10ന് രണ്ടാം ക്വാളിഫെയര്‍ മല്‍സരവും നടക്കും. വിശാഖപട്ടണത്താണ് ഇരു മല്‍സരങ്ങളും അരങ്ങേറുന്നത്. മെയ് 12ന് ഹൈദരാബാദിലാണ് ഐപിഎല്‍ 2019ലെ കലാശപ്പോരാട്ടം.

Story first published: Sunday, April 28, 2019, 15:46 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+