ഷോര്‍ട്ട് ബോളിനെ നേരിടാന്‍ പ്രയാസം, പരിഹരിച്ചത് ഗവാസ്‌കറുടെ ഉപദേശം: ഇന്‍സമാം ഉല്‍ ഹഖ്
കറാച്ചി: പാകിസ്താന്റെ എക്കാലത്തെയും മികച്ച നായകന്മാരിലും ബാറ്റ്‌സ്മാന്‍മാരിലും ഒരാളാണ് ഇന്‍സമാം ഉല്‍ഹഖ്. തന്റെ തടിയുള്ള ശരീരം ക്രിക്കറ്റില്‍ മികച്ച പ്രകടനത്തെ ബാധിക്കില്ലെന്ന് തെളിയിച്ച ഇന്‍സമാം ഇപ്പോള്‍ തന്റെ ഷോര്‍ട്ട് ബോളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചതിന് മുന്‍ ഇന്ത്യന്‍ സുനില്‍ ഗവാസ്‌കറിന് നന്ദി പറഞ്ഞിരിക്കുകയാണ്.
'ലോകകപ്പിന് ശേഷമാണ് ഇംഗ്ലണ്ട് പര്യടനം. ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ട് പിച്ചുകളില്‍ എങ്ങനെ കളിക്കുമെന്നതിനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ പ്രയാസപ്പെട്ടിരുന്നു. അതിനിടെ ഒരു ചാരിറ്റി മത്സരത്തിലാണ് സുനില്‍ ഗവാസ്‌കറെ കാണുന്നത്. മത്സരത്തിനിടെ തന്റെ പ്രശ്‌നം ഗവാസ്‌കറോട് പറഞ്ഞു. ബൗണ്‍സറുകളേയും ഷോര്‍ട്ട് ബോളുകളേയും ഒരു പ്രശ്‌നമായി കാണരുതെന്നാണ് ഗവാസ്‌കര്‍ ഉപദേശിച്ചത്. അതൊരു കെണിയാണെന്ന് തോന്നരുത്.

ബൗളര്‍ പന്തെറിയുമ്പോള്‍ നിങ്ങള്‍ക്കത് തന്നെ മനസിലാകുമെന്നും ഗവാസ്‌കര്‍ ഉപദേശിച്ചു-ഇന്‍സമാം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അനുസരിച്ച് നെറ്റ്‌സില്‍ പരിശീലിച്ചു. ഷോര്‍ട്ടുബോളുകളും ബൗണ്‍സുകളും നേരിട്ട് നേരിട്ട് ആത്മദൈര്യം നേടി. അതിന് ശേഷം വിരമിക്കുന്നതുവരെ ഷോര്‍ട്ട് ബോളിനെയോര്‍ത്ത് ഭയം തോന്നിയിട്ടില്ലെന്നും ഇന്‍സമാം പറഞ്ഞു.ഇന്ത്യക്കുവേണ്ടി 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സും 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സുമാണ് ഗവാസ്‌കര്‍ നേടിയത്.
348 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 25834 റണ്‍സും ഗവാസ്‌ക്കറിന്റെ പേരിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ പേസര്‍മാരെ നേരിട്ട് അരങ്ങേറ്റ പരമ്പരയില്‍ അദ്ദേഹം അടിച്ചെടുത്തത് 774 റസാണ്. ടെസ്റ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരം, അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്നീ ബഹുമതികളും ഗവാസ്‌കറിന്റെ പേരിലുണ്ട്.
പാകിസ്താന്റെ മുന്‍ പരിശീലകന്‍കൂടിയായ ഇന്‍സമാം കഴിഞ്ഞ ദിവസം മുന്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ പിന്തുണ അറിയിച്ച് സംസാരിച്ചിരുന്നു. നായകനെന്ന നിലയില്‍ സര്‍ഫറാസ് കൂടുതല്‍ സമയം അര്‍ഹിച്ചിരുന്നുവെന്നാണ് ഇന്‍സമാം അഭിപ്രായപ്പെട്ടത്. പാകിസ്താനുവേണ്ടി കൂടുതല്‍ മത്സരം കളിച്ചിട്ടുള്ള താരമായ ഇന്‍സമാം ക്യാപ്റ്റനെന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2016 മുതല്‍ 2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ഇന്‍സമാം പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചത്. പാകിസ്താനുവേണ്ടി 120 ടെസ്റ്റില്‍ നിന്ന് 8830 റണ്‍സും 378 ഏകദിനത്തില്‍ നിന്ന് 11739 റണ്‍സും ഒരു ടി20യില്‍ നിന്ന് 11റണ്‍സുമാണ് അദ്ദേഹം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications